Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകല്യാണപ്പന്തലിൽ...

കല്യാണപ്പന്തലിൽ പാട്ടിനൊത്ത് ചുവടുവെച്ച് മന്ത്രി എം. ലിജു

text_fields
bookmark_border
കല്യാണപ്പന്തലിൽ പാട്ടിനൊത്ത് ചുവടുവെച്ച് മന്ത്രി എം. ലിജു
cancel
camera_alt

ക​ല്യാ​ണ​പ്പ​ന്ത​ലി​ലെ മ​ന്ത്രി എം. ​ലി​ജു​വി​ന്റെ നൃ​ത്തം

കായംകുളം: ഔദ്യോഗിക പദവികളുടെ ഗാംഭീര്യമില്ലാതെ കല്യാണവീട്ടിൽ വധുവിനൊപ്പം മൈലാഞ്ചി പാട്ടിന് ചുവടുവെച്ച മന്ത്രി എം. ലിജുവിന്റെ ദൃശ്യം വൈറലായി. കായംകുളം എരുവ ചേപ്പാട്ട് പറമ്പിൽ അഷ്റഫിന്റെ മകൾ റാബിയയുടെ വിവാഹാഘോഷത്തോട് അനുബന്ധിച്ച് നടന്ന മൈലാഞ്ചി ചടങ്ങിലാണ് നാടിനെയാകെ ആവേശത്തിലാഴ്ത്തി മന്ത്രിയുടെ അപ്രതീക്ഷിത സർപ്രൈസ് ഡാൻസ്.

വധുവിന്റെ വസതിയിൽ നടന്ന ആഘോഷ പരിപാടികൾക്കിടയിലേക്ക് സുഹൃത്തുക്കൾക്ക് ഒപ്പം അതിഥിയായെത്തിയതായിരുന്നു മന്ത്രി. ഈ സമയം സ്റ്റേജിൽ മൈലാഞ്ചി ചടങ്ങ് നടക്കുകയായിരുന്നു. ഇവിടേക്ക് എത്തിയ മന്ത്രി നാടൻ മൈലാഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് ചുവടുകൾ വെക്കാൻ തുടങ്ങിയതോടെ ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം കൂടി. മന്ത്രിയുടെ വക അപ്രതീക്ഷിത ഡാൻസിന് സദസിൽ നിന്നും വലിയ കൈയടിയാണ് ഉയർന്നത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ചടങ്ങിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് തരംഗമായി മാറുകയായിരുന്നു.

‘ജനങ്ങളുട മന്ത്രി ജനങ്ങൾക്കൊപ്പം’ എന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്. രണ്ടാംകുറ്റി ദേശത്തിനകം ഗ്രീൻ പാലസിൽ സത്താർ കുഞ്ഞിന്റെ മകൻ മുഹമ്മദ് ഷിയാസായിരുന്നു വരൻ. വ്യാഴാഴ്ച ഒയാസിസ് കൺവെൻഷൻ സെന്‍ററിലായിരുന്നു വിവാഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterSongwedding tentM. Liju
News Summary - Minister M. Liju Dances at Wedding Tent
Next Story