Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിള ഇന്‍ഷുറന്‍സ്...

വിള ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുമായി മന്ത്രി വീട്ടിൽ; മനം നിറഞ്ഞ് തങ്കച്ചനും കുടുംബവും

text_fields
bookmark_border
വിള ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുമായി മന്ത്രി വീട്ടിൽ;  മനം നിറഞ്ഞ് തങ്കച്ചനും കുടുംബവും
cancel

ആ​ല​പ്പു​ഴ: വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​യി​ല്‍നി​ന്ന്​ വി​ള ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി​യ​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ത​ങ്ക​ച്ച​നും ഭാ​ര്യ ലീ​ലാ​മ്മ​യും. സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ അ​മൃ​ത മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് 'എ​ന്റെ ഇ​ന്‍ഷു​റ​ന്‍സ് എ​ന്റെ കൈ​ക​ളി​ല്‍' പേ​രി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം എ​ട​ത്വ​യി​ലെ വീ​ട്ടി​ല്‍ ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി രേ​ഖ​ക​ള്‍ ന​ല്‍കി​യാ​ണ് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍വ​ഹി​ച്ച​ത്.

എ​ട​ത്വ വീ​യ​പു​രം ഏ​ല​യി​ലെ മു​ണ്ട​ത്തോ​ട്-​പോ​ള​ത്തു​രു​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ര്‍ഷ​ക​നാ​യ വി.​ജെ. ത​ങ്ക​ച്ച​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ല്‍ ബീ​മാ യോ​ജ​ന, കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​ക​ളു​ടെ പോ​ളി​സി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് കൈ​മാ​റി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ല്‍ ബീ​മാ യോ​ജ​ന​യി​ല്‍ 13,604 ക​ര്‍ഷ​ക​ര്‍ക്കാ​ണ് അം​ഗ​ത്വ​മു​ള്ള​ത്. കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​യി​ല്‍ 51,658 ക​ര്‍ഷ​ക​രും സം​സ്ഥാ​ന വി​ള ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​യി​ല്‍ 2,04,988 ക​ര്‍ഷ​ക​രും അം​ഗ​ങ്ങ​ളാ​ണ്. മു​ഴു​വ​ന്‍ ക​ര്‍ഷ​ക​ര്‍ക്കും ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​ത കൃ​ഷി​വ​കു​പ്പ് പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മ​റി​യാ​മ്മ ജോ​ര്‍ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നി ഈ​പ്പ​ന്‍, കൃ​ഷി അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ ജോ​ര്‍ജ് അ​ല​ക്‌​സാ​ണ്ട​ര്‍, കു​ട്ട​നാ​ട് വി​ക​സ​ന ഏ​ജ​ന്‍സി ചെ​യ​ര്‍മാ​ന്‍ ജോ​യി​ക്കു​ട്ടി ജോ​സ​ഫ്, പ്രി​ന്‍സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ ശ്രീ​ലേ​ഖ, പ്രി​ന്‍സി​പ്പ​ല്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ജോ​ര്‍ജ് സെ​ബാ​സ്റ്റ്യ​ന്‍, അ​ഗ്രി​ക​ള്‍ച​റ​ല്‍ ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ ബി.​ജി. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crop insurance certificate
News Summary - Minister at home with crop insurance certificate
Next Story