പൂച്ചാക്കൽ: ചേർത്തല-അരൂക്കുറ്റി റോഡിൽ മണപ്പുറം മുതൽ മാക്കേക്കടവ് വരെ റോഡ് പണിക്കായി ഇറക്കിയ മെറ്റൽക്കൂന അപകടങ്ങൾ സൃഷ്ടിക്കുന്നു. റോഡരികിലെ മെറ്റൽക്കൂമ്പാരത്തിലേക്ക് വാഹനങ്ങൾ കയറിയാണ് അപകടങ്ങളുണ്ടാകുന്നത്.
അടുത്തിടെ ഇവിടെ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. റോഡ് പുനർനിർമാണം മന്ദഗതിയിലായതാണ് ദീർഘകാലം നിർമാണവസ്തുക്കൾ റോഡരികിൽ കൂടിക്കിടക്കാൻ കാരണം. ഇത് ഗതാഗത തടസ്സത്തിനുമിടയാക്കുന്നുണ്ട്. റോഡുപണി അടിന്തരമായി പൂർത്തിയാക്കി അപകടങ്ങൾ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.