Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓർമകൾ ചരിത്രമെഴുതി:...

ഓർമകൾ ചരിത്രമെഴുതി: ക്ലാസ് മുറിയിൽ അവർ വീണ്ടും അധ്യാപകരായി

text_fields
bookmark_border
ഓർമകൾ ചരിത്രമെഴുതി: ക്ലാസ് മുറിയിൽ അവർ വീണ്ടും അധ്യാപകരായി
cancel
camera_alt

ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1998 ബാ​ച്ചി​ലെ പൊ​ന്ന​മ്മ ടീ​ച്ച​ർ ക്ലാ​സെ​ടു​ക്കു​ന്നു

ചമ്പക്കുളം: കാൽനൂറ്റാണ്ടായി മനസ്സിൽ നിറഞ്ഞ ഗൃഹാതുരമായ ഓർമകളുമായി അധ്യാപകർ ക്ലാസ് മുറിയിൽ ഒത്തുചേർന്നു. ചമ്പക്കുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 25 വർഷം മുമ്പ് ആദ്യം പഠിപ്പിച്ച അധ്യാപകരാണ് വീണ്ടും ക്ലാസെടുത്തത്.

സ്കൂളിന്‍റെ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചതിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ തുടക്കമിട്ടാണ് ആദ്യബാച്ചിലെ അധ്യാപകർ വീണ്ടും എത്തിയത്. പ്രിൻസിപ്പൽ സിബിച്ചൻ ജോർജാണ് അവർക്ക് ഒരിക്കൽ കൂടി ക്ലാസ് എടുക്കാൻ അവസരം നൽകണമെന്ന ആശയം മുന്നോട്ടുവെച്ചത്.

20 വർഷം മുമ്പ് വിരമിച്ച ഇംഗ്ലീഷ് അധ്യാപിക പൊന്നമ്മ എബ്രഹാം, 2010ൽ വിരമിച്ച ഊര്‍ജതന്ത്രം അധ്യാപിക പുഷ്പമ്മ ഐസക്, 2017ൽ വിരമിച്ച മുൻ പ്രിൻസിപ്പൽ കൂടിയായ മലയാളം അധ്യാപകൻ ജോസഫ് കെ. നെല്ലുവേലി എന്നിവർ കുട്ടികളോട് സംവദിച്ചു. 1998 ബാച്ചിൽ അധ്യാപകരായി എത്തി പിന്നീട് എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനായ തോമസ് ആന്‍റണി, മറ്റു സ്കൂളുകളിലേക്ക് സ്ഥലംമാറിയ പി.സി. ജോബി, മേരി കോശി, ജിജാ കുര്യാക്കോസ് എന്നിവരും എത്തി. ഇവരോടൊപ്പം 1998 ബാച്ചിലെ അംഗവും നിലവിൽ അധ്യാപികയുമായ ഡയാന സേവ്യറും ചേര്‍ന്നു.

ചമ്പക്കുളം സെന്‍റ് മേരീസ് ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം ആദ്യബാച്ചിലെ അധ്യാപകരെ ആദരിച്ചു.ജോസഫ് കെ. നെല്ലുവേലി ആദ്യകാല സ്കൂളിന്‍റെ സാഹചര്യങ്ങളും വളർച്ചയുടെ വഴികളും കുട്ടികളോട് പങ്കുവെച്ചു. കുട്ടികൾക്കുവേണ്ടി തോമസ് ആന്‍റണി സാർ ഗാനവും ആലപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Champakulam St Marys Higher Secondary School
News Summary - Memories make history: In the classroom, they become teachers again
Next Story