Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു

text_fields
bookmark_border
മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു
cancel
camera_alt

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഡോ​ക്ട​ര്‍മാ​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം

അമ്പലപ്പുഴ: സർക്കാർ അവഗണന തുടരുന്നതിനാൽ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കാനുള്ള നീക്കത്തില്‍. അധികച്ചുമതലയിൽനിന്നും കൂട്ടരാജി സമർപ്പിക്കും.

ഓ.പി ബഹിഷ്കരണവും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്കരണവും നിരാഹാര സമരവും തുടരും. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കുന്നതിൽ സർക്കാർ കാണിക്കുന്ന തികഞ്ഞ നിസ്സംഗതയിൽ പ്രതിഷേധിച്ചാണ് സമരം കൂടുതൽ ശക്തമാക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു.

സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു. നിലവിൽ സംഘടന നടത്തുന്ന നിരാഹാര സമരം 32ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒ.പി ബഹിഷ്കരണവും അക്കാദമിക് ബഹിഷ്കരണവും പതിനൊന്നാം ദിവസവും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളുടെ ബഹിഷ്കരണം എട്ടാം ദിവസവും പിന്നിടുന്നു.

പ്രശ്നപരിഹാരത്തിനായി ധനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് അറിയിച്ചിരുന്ന ചർച്ചകളിൽ നിന്ന് അധികൃതർ പിന്നോട്ടുപോയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സമരം ഒത്തുതീർപ്പാക്കാനുള്ള യാതൊരു വിധ നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് ആരോഗ്യ മേഖലയോടും മെഡിക്കൽ വിദ്യാഭ്യാസ മേഖലയോടും സർക്കാർ പുലർത്തുന്ന നിഷേധാത്മക നിലപാടാണ്.

സമരം, മെഡിക്കൽ കോളജുകളിലെ ഒ.പി, ഐ.പി സേവനങ്ങളെയും ശസ്ത്രക്രിയകളെയും വിദ്യാർഥികളുടെ പഠനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. രോഗികൾക്കും വിദ്യാര്‍ഥികൾക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്.

മെഡിക്കൽ കോളജ് അധ്യപകരുടെ പ്രശ്നങ്ങളും സേവന വേതന വ്യവസ്ഥകളിലെ അനീതിയെയും കുറിച്ച് വ്യക്തമായി അറിയാവുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കുന്നതിന് പകരം സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രിൻസിപ്പല്‍മാരെയും വകുപ്പുമേധാവികളെയും ഡോക്ടർമാരെയും സമ്മർദ്ദത്തിലാക്കുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഓഫീസിലേക്ക് മാർച്ച് നടത്തും.

മെഡിക്കൽ കോളജ് ഡോക്ടർമാർ അധ്യാപനത്തിനും രോഗീപരിചരണത്തിനും പുറമെയായി നിർവഹിക്കുന്ന അധിക അഡ്മിനിസ്ട്രേറ്റീവ് ചുമതലകൾ ത്യജിക്കാനും തല്‍ സ്ഥാനങ്ങളിൽ നിന്ന് കൂട്ടരാജി സമർപ്പിക്കാനും സംഘടന തീരുമാനിച്ചു.

രാജിവെക്കുന്ന അധിക ചുമതലകളുടെ ഹോസ്റ്റൽ വാർഡൻമാർ, നോഡൽ ഓഫിസർമാർ, അക്കാദമിക് കോഡിനേറ്റർമാർ മുതലായവ കോളജ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് തിങ്കളാഴ്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം. ടി, ജനറൽ സെക്രട്ടറി ഡോ. അരവിന്ദ് സി എസ് എന്നിവർ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikedoctorsmedical college
News Summary - Medical College Doctors Intensify Strike
Next Story