വനിതകൾക്കായി മാധ്യമം-മലബാർ ഗോൾഡ് ‘ലീഡർഷിപ്’ കാമ്പയിൻ ; നൂതനലോകത്തെ സ്ത്രീവർത്തമാനങ്ങളുമായി ‘ഷീ കോഡ്’
text_fieldsകെ.ജി. രാജേശ്വരി കെ.കെ. ജയമ്മ അലക്സ് വർഗീസ് സൗമ്യ ഭാഗ്യൻപിള്ള
ആലപ്പുഴ: നൂതനലോകത്തെ സ്ത്രീ വർത്തമാനങ്ങളും വിജയഗാഥകളും പങ്കുവെക്കുന്ന ‘ഷീ കോഡ്’ സിമ്പോസിയം ബുധനാഴ്ച ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിൽ അരങ്ങേറും. വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കാൻ മാധ്യമം കുടുംബവും മലബാർ ഗോൾഡ് ആന്ഡ് ഡയമണ്ട്സും കൈകോർക്കുന്ന ‘ലീഡർഷിപ്’ കാമ്പയിന്റെ ഭാഗമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൻ കെ.കെ. ജയമ്മ, ആലപ്പുഴ ജില്ല കലക്ടർ അലക്സ് വർഗീസ്, നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗമ്യ ഭാഗ്യൻപിള്ള എന്നിവർ സംബന്ധിക്കും.
ആർട്ടിഫിഷൽ ഇന്റലിജൻസ് കാലത്തെ സ്ത്രീ സാന്നിധ്യവും മുന്നേറ്റവും അവതരിപ്പിച്ചുള്ള റോബോട്ടിക് വർക്ഷോപ് ആണ് പരിപാടിയുടെ മുഖ്യ ആകർഷണം. യുണീക് വേൾഡ് റോബോട്ടിക്സിന്റെ അക്കാദമിക് ഇന്നവേഷൻസ് റിസോഴ്സ് പേഴ്സൻ അഖില ആർ. ഗോമസ് വർക്ഷോപ് നയിക്കും. ഉച്ചക്ക് രണ്ടുമുതൽ നടക്കുന്ന പരിപാടിയിൽ ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.
വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കുന്നതിനും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും കേരളത്തിലെ വിവിധ കോളജുകൾ, സർവകലാശാലകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന കാമ്പയിനാണ് ‘ലീഡർഷിപ്’. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, സ്റ്റാർട്ടപ്-കരിയർ, ആർട്ടിഫിഷൽ ഇന്റലിജൻസ്, നിയമങ്ങൾ, സ്ത്രീകളുടെ ആരോഗ്യം -ശുചിത്വം, രാഷ്ട്രീയം, സാമ്പത്തിക സുരക്ഷിതത്വം തുടങ്ങിയവ ലീഡർഷിപ് കാമ്പയിനിൽ ചർച്ചയാകും.
ലീഡർഷിപ് കാമ്പയിന്റെ ഭാഗമായി സംവാദങ്ങൾ, സെമിനാറുകൾ, ഡിബേറ്റുകൾ, വർക്ഷോപ്പുകൾ, ടോക് ഷോകൾ, പരിശീലന പരിപാടികൾ തുടങ്ങിയവ അരങ്ങേറും.
സമൂഹത്തിൽ വിവിധ മേഖലകളിൽ ഉയർന്നുവന്ന സ്ത്രീകളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടികളിൽ വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ഭാഗമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.