പത്തര കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsകഞ്ചാവുമായി അറസ്റ്റിലായ മഹേഷ്, രാഹുല്‍ എന്നിവര്‍ എക്സൈസ് സംഘത്തിനൊപ്പം
മാവേലിക്കര: തമിഴ്നാട്ടില്‍നിന്ന് കണ്ടെയ്നര്‍ ലോറിയില്‍ എത്തിച്ച 10.33 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.
രണ്ടുപേര്‍ അറസ്റ്റില്‍. തെക്കേക്കര പോനകം കൈപ്പള്ളിത്തറയില്‍ എം. മഹേഷ് (31), ലോറി ഓടിച്ചിരുന്ന ചെന്നിത്തല തെക്ക് മാലിയില്‍ എം. രാഹുല്‍ (27) എന്നിവരെയാണ് എക്സൈസ് സി.ഐ ആര്. മനോജിെൻറ നേതൃത്വത്തിൽ കൊച്ചാലുംമൂടിനു സമീപത്തെ വർക്ക്ഷോപ്പില്‍നിന്ന് അറസ്റ്റ് ചെയ്തത്.
വർക്ക്ഷോപ്പില്‍ കാണപ്പെട്ട എറണാകുളം രജിസ്ട്രേഷനിലുള്ള കണ്ടെയ്നര്‍ ലോറിയിൽ നടത്തിയ പരിശോധനയിൽ കാബിനില്‍ സൂട്ട്കേസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ലോറിയും കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ രണ്ടുലക്ഷം രൂപ വിലവരും. തമിഴ്നാട്ടിലെ സേലത്തുനിന്നെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ മഹേഷ് മുമ്പും സമാന കേസുകളില്‍ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു.

