വ്യാജമദ്യ കേസുകളില്‍ രണ്ടുപേര്‍ പിടിയില്‍
text_fieldsമാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലത്തും ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറിയിലും എക്സൈസ് പരിശോധനയില്‍ വ്യാജമദ്യവുമായി രണ്ടുപേര്‍ പിടിയിലായി.
മറ്റം തെക്ക് സുരേഷ്ഭവനത്തില്‍ സുനീഷും (28) പള്ളിക്കല്‍ നടുവിലേമുറി കൊടുവരേത്ത് തെക്കതില്‍ പ്രവീണും (27) ആണ് പിടിയിലായത്.
മാവേലിക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. മനോജിെൻറ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് സുനീഷിെൻറ പക്കല്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്. മാവേലിക്കര എക്സൈസ് ഓഫിസിലെ പ്രിവൻറിവ് ഓഫിസര്‍ മണിയന് ആചാരിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രവീണ്‍ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് എട്ട് ലിറ്റര്‍ സ്പിരിറ്റ് നേര്‍പ്പിച്ച് നിറം ചേര്‍ത്ത വ്യാജമദ്യം പിടികൂടി.

