സ്ഥാനാർഥി പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്തു
text_fieldsജേക്കബ് ഉമ്മന്‍ പി.പി.ഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യുന്നു
മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജേക്കബ് ഉമ്മന്‍ പി.പി.ഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്തു. ചൊവ്വാഴ്ച സന്ധ്യയോടെ ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഒരാഴ്ചയായി വീട്ടില്‍ വിശ്രമത്തിലായിരുന്ന ജേക്കബ് ഉമ്മനും ഭാര്യക്കും കോവിഡ് ബാധിതർക്കുള്ള സ്പെഷല്‍ ബാലറ്റ് ലഭിച്ചിരുന്നില്ല.
ഇത് മനസ്സിലാക്കിയ 19ാം വാര്‍ഡ് ഇടതുമുന്നണി സ്ഥാനാര്‍ഥി എസ്. ശ്രീജിത്ത് റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് രേഖകള്‍ പരിശോധിച്ചശേഷം പി.പി.ഇ കിറ്റ് ധരിച്ച് വോട്ടുചെയ്യാന്‍ അനുമതി നല്‍കിയത്.

