Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് കത്തിനശിച്ചു

text_fields
bookmark_border
bike
cancel

മാന്നാര്‍: തിരുവല്ല മാവേലിക്കര സംസ്ഥാനപാതയിൽ ബൈക്ക് കത്തിനശിച്ചു. ചെന്നിത്തല ഒരിപ്രഠ പുത്തുവിളപ്പടി നവോദയ ജങ്ഷനു സമീപമുള്ള മൂന്നാം വിളയിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് ശാഖയോടു ചേർന്ന എ.ടി.എം. കൗണ്ടറിനു മുമ്പിലാണ് ബൈക്ക് കത്തിനശിച്ചത്. ചെന്നിത്തല തുണ്ടില്‍ വീട്ടിൽ ശ്രീജിത്തിന്‍റെ സ്‌കൂട്ടറാണ് കത്തി നശിച്ചത്. ആര്‍ക്കും പരിക്കില്ല.

മാന്നാര്‍ അലിന്‍ഡ് സ്വിച്ച് ഗിയർ ഡിവിഷൻ ഫാക്ടറിയിലെ ജീവനക്കാരനായ ശ്രീജിത്ത് ബുധനാഴ്ച വൈകീട്ട്, ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. പുത്തുവിളപ്പടിയിലെ ഫെഡറല്‍ ബാങ്ക് എ.ടി.എം കൗണ്ടറില്‍ പണമെടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ബൈക്കിന്‍റെ അടി ഭാഗത്തുനിന്നു തീ ആളിപ്പടരുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ വെള്ളമൊഴിച്ചെങ്കിലും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - the bike caught fire
Next Story