Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.ഡി.പി.ഐ-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
text_fieldsbookmark_border
representative image
മാവേലിക്കര: മാങ്കാംകുഴി പാറക്കുളങ്ങര മാമ്പ്ര കോളനിയില്‍ എസ്.ഡി.പി.ഐ-ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെക്കൂടി അറസ്റ്റ് ചെയ്തു. വെട്ടിയാര്‍ നെടുങ്കണ്ടത്തില്‍ കിഴക്കതില്‍ അമിത് മാത്യു (20), വെട്ടിയാര്‍ രാജു ഭവനത്തില്‍ ജസ്റ്റിന് ജേക്കബ് (22), വെട്ടിയാര്‍ കോട്ടക്കകത്ത് മിഥുന് (21), വെട്ടിയാര്‍ സിറിന് വില്ലയില്‍ സിറിന് ചാക്കോ (20) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ വെട്ടിയാര്‍ മാമ്പ്ര കിഴക്കതില്‍ ഷമീറിെൻറ വീടുകയറി ആക്രമിച്ചതിനും വെട്ടിയാര്‍ തടത്തില്‍ വീട്ടില്‍ അജിയുടെ ബൈക്ക് തീയിട്ട് നശിപ്പിച്ച സംഭവത്തിലുമാണ് ഇവര്‍ പിടിയിലായത്.
ഈ മാസം ഏഴിന് രാത്രി 10ഓടെ നടന്ന സംഘർഷത്തില്‍ ഡി.വൈ.എഫ്.ഐ മാങ്കാംകുഴി മേഖല കമ്മിറ്റി അംഗമായ വെട്ടിയാര്‍ ശരവണയില്‍ അരുണ്‍കുമാറിന് കുത്തേറ്റിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ഷമീര്‍, ഷഹനാസ്, സഹോദരന് ഷംനാസ്, അജി, നൗഷാദ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

