കുരുന്നുകൾക്ക് ക്ലാസ് മുറിയായി ആർ.ടി ഓഫിസ്
text_fieldsറോഡ് സുരക്ഷ വാരാഘോഷത്തിന്റെ ഭാഗമായി
കട്ടച്ചിറ മഹാഗുരു ഇന്റർനാഷണൽ സ്കൂളിലെ കുരുന്നുകൾ
മാവേലിക്കര സബ് ആർ.ടി ഓഫീസ് സന്ദർശിക്കുന്നു
മാവേലിക്കര: കുരുന്നുകൾ ക്ലാസ് മുറിയാക്കി ആർ.ടി ഓഫീസ്. റോഡ് സുരക്ഷ വാരാഘോഷത്തിന്റെ ഭാഗമായി കട്ടച്ചിറ മഹാഗുരു ഇന്റർനാഷണൽ സ്കൂളിലെ 40 കുരുന്നുകളാണ് മാവേലിക്കര സബ് ആർ.ടി ഓഫീസ് സന്ദർശിച്ചത്.
മാവേലിക്കര ജോയന്റ് ആർ.ടി.ഒ എം.ജി. മനോജ് നേതൃത്വം നൽകിയ പരിപാടിയിൽ മാവേലിക്കര മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ പി.ജി.കിഷോർ, അജിത് ചന്ദ്രൻ, വിനോദ് കുമാർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ജി.ദിനൂപ്, എൻ.പ്രസന്നകുമാർ എന്നിവരും സ്കൂൾ അധ്യാപകരായ രേഷ്മ, അനഘ ,ദീപ്തി, മാധവിക്കുട്ടി, ജോമോൻ, ആതിരവിജയൻ, മഞ്ജു, രാഖി, ഹണി എന്നിവരും പങ്കെടുത്തു.

