കെ.എസ്.എഫ്.ഇ ശാഖയിൽ കവർച്ച ശ്രമം; ഒരാള് പിടിയില്
text_fieldsഓമനക്കുട്ടൻ
മാവേലിക്കര: കെ.എസ്.എഫ്.ഇ കണ്ടിയൂര് ശാഖയില് കവർച്ചക്ക് ശ്രമിച്ചയാൾ പിടിയില്. ചെട്ടികുളങ്ങര ഈരേഴ വടക്ക് ഓമനക്കുട്ടനാണ് (52) പിടിയിലായത്.
കണ്ടിയൂര് ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള കെ.എസ്.എഫ്.ഇ ശാഖയിലാണ് പുലർച്ച 1.45ഓടെ കവർച്ച ശ്രമം ഉണ്ടായത്. ഷട്ടറും ഗ്രില്ലും തകര്ത്ത് അകത്തുകയറി ലോക്കര് തുറക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിെൻറ പിടിയിലാകുന്നത്.
സമീപവാസിയായ യുവാവ് ഷട്ടർ തുറക്കുന്ന ശബ്ദം കേട്ട് കെട്ടിട ഉടമയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ജൂനിയര് എസ്.ഐ ജെ.യു. ജിനുവിെൻറ നേതൃത്വത്തിൽ പൊലീസെത്തി ഓമനക്കുട്ടനെ പിടികൂടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

