മാവേലിക്കര: മറ്റം വടക്ക് രഞ്ജിത്തിെൻറ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ദലിത് പാന്തേഴ്സിെൻറ ആഭിമുഖ്യത്തില്‍ മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. മാർച്ച് സംസ്ഥാന പ്രസിഡൻറ് പന്തളം രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ സിബീഷ് ചെറുവല്ലൂർ അധ്യക്ഷത വഹിച്ചു.
കേരള ദലിത് പാന്തേഴ്സ് നേതാക്കളായ വിജയകുമാർ തഴക്കര, പി.ടി. വസന്തകുമാർ, സന്തോഷ് പാലത്തുംപാടൻ തുടങ്ങിയവർ സംസാരിച്ചു.സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന അധികാരികളുടെ ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.