
ആൾക്കൂട്ടത്തിന് സാധ്യത; അധികൃതർ മൃതദേഹം വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റി
text_fieldsമാവേലിക്കര (ആലപ്പുഴ): ആശുപത്രിയിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹം വീട്ടിലെ മൊബൈൽ മോർച്ചറിയിൽനിന്ന് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിച്ചതായി ആക്ഷേപം. കുന്നം ശിവനിവാസ് (വൃന്ദാവനം) ശിവശങ്കരക്കുറുപ്പിെൻറ ഭാര്യ ഗിരിജ ശിവൻ (65) വെള്ളിയാഴ്ച രാവിലെ മരിച്ചു. വീട്ടിൽ മൊബൈൽ മോർച്ചറിയിൽ െവച്ചശേഷം ശനിയാഴ്ച 11ന് സംസ്കാരം നടത്താൻ വീട്ടുകാർ തീരുമാനിച്ചു.
വെള്ളിയാഴ്ച വൈകീട്ടോടെ സ്ഥലത്തെത്തിയ സെക്ടറൽ മജിസ്ട്രേറ്റും സംഘവും കൂടുതൽ ആളുകൾ എത്തുന്നതിനാൽ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റണമെന്ന നിർദേശം നൽകി. മൃതദേഹം മൊബൈൽ മോർച്ചറിയിൽ വെക്കുന്നതിന് അനുമതി തരണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും സെക്ടറൽ മജിസ്ട്രേറ്റ് നിരാകരിച്ചതായി പറയുന്നു. ഇതേത്തുടർന്ന് വീട്ടുകാർ മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
മരണവീട്ടിൽ ആളുകൾ കൂടാനുള്ള സാധ്യത കണക്കിലെടുത്ത് മൃതദേഹം വെള്ളിയാഴ്ച തന്നെ സംസ്കരിക്കണമെന്നും അല്ലെങ്കിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റണമെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം കേട്ടശേഷം നിയമാനുസൃതം നിർദേശിക്കുകയായിരുന്നെന്ന് സെക്ടറൽ മജിസ്ട്രേറ്റ് പറഞ്ഞു
