Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവേലിക്കര സയന്‍സ് പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്

text_fields
bookmark_border
മാവേലിക്കര സയന്‍സ് പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്
cancel
camera_alt

മാവേലിക്കര നഗരസഭ പാർക്കിൽ 10 കോടി രൂപ ചെലവഴിച്ചു സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ശാസ്ത്ര ഉദ്യാനം പദ്ധതിക്കു പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ഡയറക്ടർ എസ്.എസ്.സോജു, എം.എസ്. അരുൺകുമാർ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി സ്ഥലം സന്ദർശിച്ചപ്പോൾ....

മാ​വേ​ലി​ക്ക​ര: ടി.​കെ. മാ​ധ​വ​ൻ സ്മാ​ര​ക മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ പാ​ർ​ക്കി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ സ​യ​ൻ​സ്​ പാ​ർ​ക്കും ഇ​ന്നൊ​വേ​ഷ​ൻ ഹ​ബും യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം.​എ​ൽ.​എ ബ​ജ​റ്റ് നി​ർ​ദേ​ശ​മാ​യി സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​യി​രു​ന്നു.

പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് എം.​എ​ൽ.​എ ന​ഗ​ര​സ​ഭ​ക്ക്​ ക​ത്തു ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്​ പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ രേ​ഖ ത​യാ​റാ​ക്കാ​നും നി​ർ​വ​ഹ​ണ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ സ്‌​പെ​ഷ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ളാ​യി കേ​ര​ള സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്‌​നോ​ള​ജി മ്യൂ​സി​യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും പ​ദ്ധ​തി സ്ഥ​ല​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ഗ​ര​സ​ഭ​യി​ൽ നി​ല​നി​ർ​ത്തി നി​ർ​മാ​ണ​ത്തി​ന് പ്രാ​ഥ​മി​കാ​നു​മ​തി ന​ൽ​കാ​നും ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.

വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ച് കോ​ടി അ​നു​വ​ദി​ച്ചു. തു​ട​ർ​ന്നു​ള്ള ഘ​ട്ട​ങ്ങ​ളി​ലും തു​ക അ​നു​വ​ദി​ക്കും. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ ശാ​സ്ത്ര-​വി​നോ​ദ ഉ​ദ്യാ​ന​ങ്ങ​ളി​ൽ എ​ട്ടാ​മ​ത്തേ​താ​വും.

ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ടി.​കെ. മാ​ധ​വ​ൻ സ്മാ​ര​ക ന​ഗ​ര​സ​ഭ പാ​ർ​ക്ക്​ അ​ട​ക്ക​മു​ള്ള ഒ​രേ​ക്ക​ർ എ​ഴു​പ​ത് സെ​ന്റ് ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കാ​യി ആ​ലോ​ചി​ക്കു​ന്ന​ത്. ഉ​ദ്യാ​ന​ത്തി​ൽ വി​നോ​ദ​ത്തി​നും ശാ​സ്ത്ര വി​നോ​ദ​ത്തി​നു​മു​ള്ള പാ​ർ​ക്ക്, രാ​ത്രി​യും പ​ക​ലും വാ​ന​നി​രീ​ക്ഷ​ണം ന​ട​ത്താ​നു​ള്ള സം​വി​ധാ​നം, കു​ട്ടി​ക​ൾ​ക്ക്​ മി​നി ഡി​ജി​റ്റ​ൽ തി​യ​റ്റ​ർ, ഇ​ർ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​മ​ഗ്ര​മാ​യ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി, മ്യൂ​സി​ക്ക​ൽ ഫൗ​ണ്ട​ൻ പാ​ർ​ക്ക്, മാ​വേ​ലി​ക്ക​ര​യു​ടെ ച​രി​ത്ര​ത്തി​ലേ​ക്ക് തു​റ​ക്കു​ന്ന ഗാ​ല​റി, മി​നി കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ൾ എ​ന്നി​വ​യു​ണ്ടാ​വും. ഭൗ​തി​ക ര​സ​ത​ന്ത്ര വി​ഷ​യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​രി​ട്ട് അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന നി​ല​യി​ലാ​വും ഉ​ദ്യാ​ന​ത്തി​ന്റെ നി​ർ​മാ​ണം. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്​ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ശാ​സ്ത്ര ഉ​ദ്യാ​നം വ​രു​ന്ന​ത്. ജി​ല്ല​യി​ലെ മാ​ത്ര​മ​ല്ല, സ​മീ​പ ജി​ല്ല​ക​ളി​ലും വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​ന-​വി​നോ​ദ യാ​ത്ര​ക​ൾ​ക്കു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി മാ​വേ​ലി​ക്ക​ര മാ​റും. വ​രും​ത​ല​മു​റ​യെ ശാ​സ്ത്ര​ബോ​ധ​മു​ള്ള​വ​രാ​ക്കി മാ​റ്റും​വി​ധം സ​മ​ഗ്ര​മാ​യ പ​ഠ​ന​ത്തി​നു​ള്ള കേ​ന്ദ്ര​മാ​യി സ്ഥാ​പ​ന​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കു​മെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു.

പി.​ഡ​ബ്ല്യു.​ഡി റെ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന ആ​ലോ​ച​ന യോ​ഗ​ത്തി​ൽ എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം.​എ​ൽ.​എ, കേ​ര​ള സ്റ്റേ​റ്റ് സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്നോ​ള​ജി മ്യൂ​സി​യം ഡ​യ​റ​ക്ട​ർ എ​സ്.​എ​സ്. സോ​ജു, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ കെ.​വി. ശ്രീ​കു​മാ​ർ, ഉ​പാ​ധ്യ​ക്ഷ ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​നി വ​ർ​ഗീ​സ്, എ​സ്. രാ​ജേ​ഷ്, ഉ​മ​യ​മ്മ വി​ജ​യ​കു​മാ​ർ, സ​ജീ​വ് പ്രാ​യി​ക്ക​ര, ശാ​ന്തി അ​ജ​യ​ൻ, ഡി. ​തു​ള​സീ​ദാ​സ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി മേ​ഘ മേ​രി കോ​ശി, മു​നി​സി​പ്പ​ൽ എ​ർ​ജി​നീ​യ​ർ സി​ന്ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mavelikkara Science Park
Next Story