വീട്ടമ്മക്ക് മർദനം; ഹോം നഴ്സ് അറസ്റ്റിൽ
text_fieldsമാവേലിക്കര: പ്രായാധിക്യമുള്ള വീട്ടമ്മക്ക് പരിക്കേറ്റത് മർദനം മൂലമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹോം നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമറദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിനയെ (55) പൊലീസ് അറസ്റ്റ് ചെയ്തത്. ചെട്ടികുളങ്ങര കൈതവടക്ക് കളീക്കൽ വിജയമ്മക്കാണ് (78) വടികൊണ്ട് അടിയും കുത്തുമേറ്റത്.
ഫെബ്രുവരി 20നാണ് വിജയമ്മ വീണ് പരിക്കേറ്റതായി ഫിലോമിന അറിയിച്ചത്. ബന്ധുക്കളെത്തി വിജയമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണുണ്ടായ പരിക്കല്ലെന്നും ആശുപത്രി അധികൃതർ അറിയച്ചതിനെത്തുടർന്ന് സംശയം തോന്നിയ വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ കാമറദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിജയമ്മയെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്.
ഡൈനിങ് മുറിയിൽ മലവിസർജനം നടത്തിയപ്പോൾ ഫിലോമിന കമ്പുകൊണ്ട് മലമെടുത്ത് വിജയമ്മയുടെ വായിലേക്ക് െവക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

