വള്ളികുന്നം: ഒരു വർഷമായി അടച്ചിട്ട വീട് കുത്തിത്തുറന്ന് വീട്ടുസാമഗ്രികൾ അപഹരിച്ചു. വള്ളികുന്നം ഭഗവതിവിളയിൽ പവിത്രെൻറ വീട്ടിലാണ് മോഷണം. ഇവർ കുടുംബമായി പുണെയിലാണ് താമസം. ഇരുനില വീടിെൻറ മുറികൾ എല്ലാം കുത്തിത്തുറന്ന നിലയിലാണ്.
അലമാരകളിൽ സൂക്ഷിച്ച വസ്ത്രങ്ങൾ, രണ്ട് ടെലിവിഷനുകളടക്കമുള്ള ഇലക്ട്രോണിക്സ്-ഇലക്ട്രിക് ഉപകരണങ്ങൾ, പാചകവാതക അടുപ്പ് തുടങ്ങിയവയാണ് കവർന്നത്. അഞ്ചു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടമായതായി പറയുന്നു. വീട് വൃത്തിയാക്കാൻ ബന്ധുക്കൾ ഇടക്കിടെ വരാറുണ്ട്. ഒരു മാസം മുമ്പാണ് അവസാനമായി എത്തിയത്.
കഴിഞ്ഞ ദിവസം വാതിൽ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വിവരം അറിയുന്നത്. മുൻവശത്തെ വാതിലിെൻറ പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. പിൻവാതിലും തുറന്നിട്ട നിലയിലായിരുന്നു. വള്ളികുന്നം പൊലീസ് കേസെടുത്തു.