ഗാന്ധിജി കേരളത്തിലെത്തിയിട്ട് 100 വർഷം; നൂറുപേർക്കായി ഗാന്ധിശില്പം ഒരുങ്ങി
text_fields100 വ്യക്തികള്‍ക്ക് ഗാന്ധിശില്പം സമ്മാനിക്കുന്ന പദ്ധതി മാവേലിക്കര സിവില്‍ സ്റ്റേഷനില്‍ ജോയൻറ് ആര്.ടി.ഒ എം.ജി. മനോജിന് നല്കി പീസ് ഫൗണ്ടേഷന് പ്രസിഡൻറ് ഡോ. ബിജു ജോസഫ് നിര്‍വഹിക്കുന്നു
മാവേലിക്കര: ഗാന്ധിജി കേരളത്തിലെത്തിയതിെൻറ 100ാം വാര്‍ഷികത്തില്‍ 100 വ്യത്യസ്തരായ വ്യക്തികള്‍ക്ക് ഗാന്ധിശില്പം സമ്മാനിക്കാനൊരുങ്ങി പീസ് ഫൗണ്ടേഷന്. പദ്ധതിയുടെ ഉദ്ഘാടനം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനും ഫോട്ടോഗ്രാഫറും സാമൂഹിക പ്രവര്‍ത്തകനുമായ മാവേലിക്കര ജോയൻറ് ആര്.ടി.ഒ എം.ജി. മനോജിന് ഗാന്ധിശില്പം നല്കി പീസ് ഫൗണ്ടേഷന് പ്രസിഡൻറ് ഡോ. ബിജു ജോസഫ് നിര്‍വഹിച്ചു. വാര്‍ഷികദിനാചരണ ഭാഗമായി ഈ വര്‍ഷംതന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സംഘടന അറിയിച്ചു. മാവേലിക്കര സിവില്‍ സ്റ്റേഷനിലെ ഗാന്ധിശില്പത്തിനരികില് നടന്ന ചടങ്ങില്‍ മാവേലിക്കര കൃഷി ഓഫിസര്‍ എം.എന്‍. പ്രസാദ്, എ.എം.വി.ഐ എസ്. ശ്യാംകുമാര്‍, കശ്മീരില്‍ വീരമൃത്യു വരിച്ച സൈനികന് സാം എബ്രഹാമിെൻറ പിതാവ് എബ്രഹാം എന്നിവര്‍ സംസാരിച്ചു.

