Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രൈവർ നിയമനത്തിലെ കൗണ്‍സില്‍ വിയോജിപ്പ്​: ചെയര്‍മാന്‍ സൈക്കിളിലെത്തി, വൈറലായി സവാരി

text_fields
bookmark_border
Council Disagree on Driver Appointment: Chairman rides bicycle
cancel
camera_alt

മാവേലിക്കര നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ സൈക്കിളില്‍

നഗരസഭ ഓഫിസില്‍ എത്തിയപ്പോള്‍

മാവേലിക്കര: ഔദ്യോഗിക വാഹനത്തിന് താല്‍ക്കാലിക ഡ്രൈവറെ നിയമിച്ച നടപടിയോട് കൗണ്‍സില്‍ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങള്‍ വിയോജിച്ചതിനെ തുടര്‍ന്ന് സൈക്കിളില്‍ ഓഫിസിലെത്തി നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍.ചെയര്‍മാ​െൻറ സൈക്കിള്‍ സവാരി സമൂഹമാധ്യമങ്ങളിലും തരംഗമായി. തനിക്ക് വിശ്വസ്തനായ ആളെ നിയമിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കിയില്ലെങ്കില്‍ നഗരസഭയുടെ ഓഫിസിലെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കൗണ്‍സിലില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെ.വി. ശ്രീകുമാര്‍ ത​െൻറ സൈക്കിളില്‍ നഗരസഭ ഓഫിസില്‍ എത്തിയത്.

ഔദ്യോഗിക വാഹനത്തിനു വിശ്വസ്തനായ ആളെ നിയമിക്കുന്ന മുന്‍ ചെയര്‍മാന്മാരുടെ കീഴ്വഴക്കം തുടരുകയാണെന്നും ഇതിനു അനുവദിക്കണമെന്നും ചെയര്‍മാന്‍ ശ്രീകുമാര്‍ ചൊവ്വാഴ്​ച കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എല്‍.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാരെ പ്രതിനിധാനം ചെയ്​ത്​ സംസാരിച്ച അംഗങ്ങള്‍ പറഞ്ഞു.

ചെയര്‍മാന് ഇഷ്​ടമുള്ള ആ​െള ഡ്രൈവറായി നിയോഗിക്കുന്നതാണ് കീഴ്വഴക്കമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞെങ്കിലും ഭൂരിപക്ഷ അഭിപ്രായമാണ് കൗണ്‍സില്‍ തീരുമാനമെന്ന് നഗരസഭ സെക്രട്ടറി നിലപാട്​ എടുക്കുകയായിരുന്നു. എന്നാല്‍, ചെയര്‍മാ​െൻറ സൈക്കിള്‍ സവാരി സമൂഹമാധ്യമങ്ങളിൽ തരംഗമായി. ചെയര്‍മാനെ അനുകൂലിച്ച് ഭൂരിപക്ഷ അഭിപ്രായം ഉയരുമ്പോള്‍ സൈക്കിള്‍ സവാരിയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Council Disagree on Driver Appointment: Chairman rides bicycle
Next Story