Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMavelikkarachevron_rightയുവാവിനെ ആക്രമിച്ച്...

യുവാവിനെ ആക്രമിച്ച് സ്വർണവും മൊബൈലും കവർന്നു; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ
cancel
camera_alt

സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ

മാ​വേ​ലി​ക്ക​ര: യു​വാ​വി​നെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പെ​രി​ങ്ങാ​ല കൊ​യ്പ​ള്ളി കാ​രാ​യ്മ പ്ലാ​ക്കോ​ട്ട് തൈ​ക്ക​തി​ൽ ശി​ൽ​പാ​ല​യ​ത്തി​ൽ ശ്യാം ​രാ​ജ് (29), പെ​രി​ങ്ങാ​ല കൊ​യ്പ​ള്ളി കാ​രാ​യ്മ പ്ലാ​ക്കോ​ട്ട് സു​ധീ​ഷ് ഭ​വ​ന​ത്തി​ൽ സു​ധീ​ഷ് (30), പെ​രി​ങ്ങാ​ല കൊ​യ്പ​ള്ളി കാ​രാ​യ്മ മു​ത​ല​ശ്ശേ​രി കി​ഴ​ക്ക​തി​ൽ അ​ജി മോ​ഹ​ൻ (31) എ​ന്നി​വ​രെ​യാ​ണ് കു​റ​ത്തി​കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 21ന് ​രാ​ത്രി 10.30ന്​ ​മോ​ട്ടോ​ർ​ സൈ​ക്കി​ളി​ലും സ്കൂ​ട്ട​റി​ലു​മാ​യി എ​ത്തി​യ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘം വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന തെ​ക്കേ​ക്ക​ര പൊ​ന്നേ​ഴ മു​റി​യി​ൽ കു​ന്നി​ൽ​വീ​ട്ടി​ൽ സ​ച്ചി​ൻ സ​ജീ​വി​നെ (21) ത​ട​ഞ്ഞു നി​ർ​ത്തി​യ​ശേ​ഷം ഗു​രു​ത​ര​മാ​യി മ​ർ​ദി​ച്ച്​ മൊ​ബൈ​ൽ ഫോ​ണും ക​ഴു​ത്തി​ൽ കി​ട​ന്ന ഒ​ന്ന​ര പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ മാ​ല​യും ക​വ​ർ​ന്ന്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ കൊ​യ്പ​ള്ളി കാ​രാ​യ്മ ഭാ​ഗ​ത്ത് വെ​ച്ച് കു​റ​ത്തി​കാ​ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി.​കെ. മോ​ഹി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ ര​ജീ​ന്ദ്ര​ദാ​സ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​രു​ൺ, ഷാ​ജി​മോ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ര​ഞ്ജു, ശ്യാം ​എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. ഒ​ളി​വി​ലു​ള്ള ര​ണ്ട് പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി കു​റ​ത്തി​കാ​ട് സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി.​കെ. മോ​ഹി​ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robbedarrest
News Summary - attacked and robbed of gold and mobile phone; Three people were arrested
Next Story