അമ്പിളിയെ രക്ഷിക്കാൻ നാടൊന്നായി ഇറങ്ങുന്നു
text_fieldsഅമ്പിളി
മാവേലിക്കര: ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന തഴക്കര അഞ്ചുമൂലംപറമ്പിൽ സദാനന്ദെൻറയും പത്മിനിയുടെയും ഏകമകൾ പി. അമ്പിളിക്കായി നാടൊന്നിക്കുന്നു. വയസ്സായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു സിവിൽ ഏവിയേഷൻ ഡിഗ്രിക്കാരിയായ പി. അമ്പിളി (23). വൃക്കരോഗത്താൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വൃക്ക മാറ്റിവെക്കുക മാത്രമേ പരിഹാരമുള്ളൂവെന്നും അതിനായി 30 ലക്ഷം രൂപ വേണ്ടിവരുമെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്.
തുക കണ്ടെത്താൻ മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാർ ചെയർമാനും തഴക്കര പഞ്ചായത്ത് പ്രസിഡൻറ് ഷീബ സതീഷ് കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. തിങ്കളാഴ്ച ഒറ്റദിവസം കൊണ്ട് പഞ്ചായത്തിലെ 21 വാർഡുകളിൽനിന്നായി 30 ലക്ഷം സമാഹരിക്കുകയാണ് ലക്ഷ്യം. സദാനന്ദെൻറ പേരിൽ മാങ്കാംകുഴി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 11650100209708. IFSC: FDRL0001165