Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാവേലിക്കര ജില്ല...

മാവേലിക്കര ജില്ല ആശുപത്രി: ആദ്യഘട്ടം ഇന്ന് സമർപ്പിക്കും

text_fields
bookmark_border
മാവേലിക്കര ജില്ല ആശുപത്രി: ആദ്യഘട്ടം ഇന്ന് സമർപ്പിക്കും
cancel
camera_alt

നിർമാണം പൂർത്തീകരിച്ച മാവേലിക്കര ജില്ല ആശുപത്രി ബഹുനില മന്ദിരം

മാവേലിക്കര: സംസ്ഥാന സർക്കാർ മാവേലിക്കര ജില്ല ആശുപത്രിക്കായി കിഫ്ബിയിൽ 132 കോടി ചെലവഴിച്ച് നിർമിച്ച ഏഴുനില മന്ദിരത്തിന്റെ ആദ്യഘട്ടവും ഒ.പി വിഭാഗവും മന്ത്രി വീണ ജോർജ് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് നാടിന് സമർപ്പിക്കും. 102.8 കോടിയാണ് കെട്ടിട നിർമാണത്തിന് മാത്രം ചെലവഴിച്ചത്.

രണ്ടാം ഘട്ടത്തിൽ സി.ടി സ്കാനടക്കം മെഡിക്കൽ ഉപകരണങ്ങൾക്കും ഫർണിച്ചറിനുമായി 29.2 കോടി ചെലവഴിക്കും. 1.07 കോടിയിലേറെ രൂപ ചെലവഴിച്ച് ഡയാലിസിസ് യൂനിറ്റ്, 2.05 കോടി ചെലവില്‍ അത്യാധുനിക ഐ.സി.യു, ലെവല്‍ ഡി.എ.എല്‍.എസ് ആംബുലന്‍സ്, 70 ലക്ഷത്തിന്റെ ഡോര്‍മിറ്ററി, കാന്റീന്‍ സംവിധാനങ്ങള്‍, സ്വകാര്യ ആശുപത്രികളില്‍ മാത്രമുണ്ടായിരുന്ന ബഗ്ഗി ആംബുലന്‍സ് സൗകര്യം, കീമോതെറാപ്പി, കാരുണ്യ ഫാര്‍മസി സൗകര്യങ്ങളും ഒരുക്കും.

3000 ചതുരശ്രഅടിയില്‍ പുതിയ മോർച്ചറിയും സജ്ജീകരിച്ചിട്ടുണ്ട്. റിസപ്ഷന്‍, സ്റ്റാഫ്, പൊലീസ് സര്‍ജന്‍, ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം, പ്രാര്‍ഥന മുറികളും 10 ചേംബര്‍ ഫ്രീസര്‍ സംവിധാനവും മോര്‍ച്ചറി കെട്ടിടത്തിലുണ്ട്. മന്ദിരം പൂർണ സജ്ജമാകുന്നതോടെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും തുടങ്ങാൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentAlappuzhalocalnews
News Summary - Mavelikkara District Hospital: First phase to be dedicated today
Next Story