Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവേലിക്കര മണ്ഡലം; അഞ്ച് ആരോഗ്യകേന്ദ്രങ്ങൾക്ക് 2.57 കോടി രൂപയുടെ പദ്ധതികൾ

text_fields
bookmark_border
മാവേലിക്കര മണ്ഡലം; അഞ്ച് ആരോഗ്യകേന്ദ്രങ്ങൾക്ക് 2.57 കോടി രൂപയുടെ പദ്ധതികൾ
cancel

മാവേലിക്കര: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ അഞ്ച് ആരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിനായി ആകെ 2.57 കോടി രൂപയുടെ പദ്ധതികൾ യാഥാർഥ്യമാകുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിലൂടെ കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നും ദേശീയ ആരോഗ്യ ദൗത്യം വഴിയുമാണ് പദ്ധതികൾക്ക് തുക ലഭ്യമാക്കിയത്. ചുനക്കര, ചെന്നിത്തല, ചമ്പക്കുളം, എടത്വ, തകഴി എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതികൾ സഹായകമാകും. ചുനക്കര സി.എച്ച്.സി മെയിൻ സെന്റർ വികസനത്തിനായി കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നും 55.50 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ചെന്നിത്തല എഫ്.എച്ച്.സി. മെയിൻ സെന്റർ വികസനത്തിനും ഇതേ ഫണ്ടിൽ നിന്നും 55.50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ചമ്പക്കുളം സി.എച്ച്.സി.യുടെ ഭാഗമായി പുല്ലങ്ങടി ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ വികസനത്തിനായി 55.50 ലക്ഷം രൂപയും എടത്വ സി.എച്ച്.സി.യുടെ ഭാഗമായി കൊടുപ്പുന്ന ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ വികസനത്തിനായി 55.50 ലക്ഷം രൂപയും കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നാണ് ലഭ്യമാക്കിയയത്. തകഴി എഫ്.എച്ച്.സി. മെയിൻ സെന്ററിന്റെയും, പടഹാരം ജനകീയ ആരോഗ്യകേന്ദ്രത്തിന്റെയും വികസനത്തിനായി ദേശീയ ആരോഗ്യ ദൗത്യം വഴി 35 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പാക്കുന്നു. അഞ്ച് പദ്ധതികൾക്കുമായി ആകെ രണ്ട് കോടി 57 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

മണ്ഡലത്തിലെ ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതികൾ നടപ്പാക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mavelikkara Constituency: Projects Worth Rs 2.57 Crore Approved
Next Story