Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴയിൽ വൻ ലഹരി...

ആലപ്പുഴയിൽ വൻ ലഹരി വേട്ട; പെൺകുട്ടിയടക്കം മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
ആലപ്പുഴയിൽ വൻ ലഹരി വേട്ട; പെൺകുട്ടിയടക്കം മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

അറസ്റ്റിലായ ഹൃ​ദ്യ,ആ​ൽ​ബി​ൻ, നി​ഖി​ൽ

ആ​ല​പ്പു​ഴ: എം.​ഡി.​എം.​എ​യു​മാ​യി പെ​ൺ​കു​ട്ടി അ​ട​ക്കം മൂ​ന്നു​പേ​രെ ആ​ല​പ്പു​ഴ ബൈ​പാ​സി​ൽ​നി​ന്ന്​ പൊ​ലീ​സ്​ പി​ടി​കൂ​ടി. ക​ണ്ണൂ​ർ കൊ​ള​വ​ല്ലൂ​ർ കു​ന്നേ​ത്ത് പ​റ​മ്പ് കു​ണ്ട​ൻ​ചാ​ലി​ൽ ഹൃ​ദ്യ (19), ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി ചു​ങ്ക​നാ​നി​ൽ വി​ട് ആ​ൽ​ബി​ൻ (21), കോ​ത​മം​ഗ​ലം ഇ​ഞ്ച​ത്തൊ​ട്ടി വ​ട്ട​ത്തു​ണ്ടി​ൽ നി​ഖി​ൽ (20) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്നു​മാ​യി കാ​റി​ൽ പെ​ൺ​കു​ട്ടി​യും ഏ​താ​നും ചെ​റു​പ്പ​ക്കാ​രും വ​രു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ് ആ​ല​പ്പു​ഴ സൗ​ത്ത് സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​വ​ർ വ​ല​യി​ലാ​യ​ത്.

കൈ ​കാ​ണി​ച്ച പൊ​ലീ​സി​നു നേ​രെ പാ​ഞ്ഞു​വ​ന്ന കാ​റി​ന്റെ മു​ന്നി​ൽ​നി​ന്ന് പൊ​ലീ​സ് സം​ഘം ഓ​ടി​മാ​റി​യ​തി​ന്​ പി​ന്നാ​ലെ വാ​ഹ​നം അ​ടു​ത്തു​ള്ള വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പൊ​ലീ​സ്​ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത പൊ​ലീ​സ്​ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​റ്റും വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച 11 ഗ്രാം ​എം.​ഡി.​എം.​എ ആ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യാ​യ പെ​ൺ​കു​ട്ടി എ​റ​ണാ​കു​ള​ത്ത് താ​മ​സി​ച്ച് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന്​ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ രാ​ത്രി കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ​പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girldrunkAlappuzhaarrest
News Summary - Massive drunken hunt in Alappuzha; Three people including the girl were arrested
Next Story