കലവൂരിൽ വൻ രാസ ലഹരിവേട്ട
text_fieldsമണ്ണഞ്ചേരി: കലവൂരിൽ വൻ രാസ ലഹരിവേട്ട. കമിതാക്കൾ ഉൾപ്പെട്ട സംഘത്തിൽ നിന്ന് 17.76 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച രണ്ട് കാറുകളും മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി മുണ്ടവേലി പുന്നയ്ക്കൽ ഫ്രാൻസിസ് സേവ്യർ (33), ഇയാളുടെ കാമുകി പത്തനംതിട്ട കോഴഞ്ചേരി തിരുമാ താംകുന്ന് ആര്യ (20), പാലക്കാട് മണ്ണാർക്കാട് കാർക്കിടം കുന്ന് വെള്ളാപ്പള്ളി വീട്ടിൽ ഷഹനാസ് (29), കണ്ണൂർ ഇരിട്ടി വള്ളിയാട് കീഴൂർ ആക്കപ്പാറയിൽ അനൂപ് (26) എന്നിവരാണ് അറസ്റ്റിലായത്.
ദേശീയ പാത കലവൂർ കൃപാസനത്തിന് വടക്ക് വശത്ത് നിന്നായിരുന്നു സംഘം പിടിയിയിലാത്. ആര്യയുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് രണ്ട് കാറുകളിലായി യാത്രചെയ്യുകയായിരുന്നു സംഘം. എല്ലാവരും ലഹരി സംഘത്തിലെ കണ്ണികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കേസുകളിൽ ഉൾപ്പെട്ടവരുമാണെന്ന് പൊലീസ് പറഞ്ഞു. ഫ്രാൻസിസ് സേവ്യറിന്റെ പേരിൽ മാത്രം 13 കേസുകൾ നിലവിലുള്ളതായി പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

