Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവ്യാപാരിയുടെ വീട്ടിൽ...

വ്യാപാരിയുടെ വീട്ടിൽ മുഖം മൂടി ആക്രമണം; എക്​സ്​കവേറ്റർ ഉപയോഗിച്ച്​ മരങ്ങൾ പിഴുതു

text_fields
bookmark_border
വ്യാപാരിയുടെ വീട്ടിൽ മുഖം മൂടി ആക്രമണം; എക്​സ്​കവേറ്റർ ഉപയോഗിച്ച്​ മരങ്ങൾ പിഴുതു
cancel
camera_alt

ടി.​കെ. ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ മരങ്ങൾ നശിപ്പിച്ച നിലയിൽ

പാ​ണ്ട​നാ​ട്: വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ ഏ​ഴം​ഗ മു​ഖം​മൂ​ടി സം​ഘം അ​തി​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി. പാ​ണ്ട​നാ​ട് മു​ത​വ​ഴി ഊ​ലേ​ത്ത് റി​ട്ട. എ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​യു​മാ​യ ടി.​കെ. ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ വീ​ട്ടി​ലാ​ണ്​ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. ഗോ​പി​നാ​ഥ​ൻ നാ​യ​ർ (76), ഭാ​ര്യ ബീ​ന (72), മ​ക​ൾ ബി​ജി (42), ബി​ജി​യു​ടെ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട്​ മ​ക്ക​ൾ എ​ന്നി​വ​രാ​ണ്​ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. പു​ല​ർ​ച്ച 2.30ന്​ ​മു​ഖം മ​റ​ച്ച് ക​ണ്ണു മാ​ത്രം കാ​ണു​ന്ന ത​ര​ത്തി​ൽ ഏ​ഴം​ഗ​സം​ഘ​മാ​ണ് ജെ.​സി.​ബി, ടി​പ്പ​ർ എ​ന്നി​വ​യു​മാ​യി എ​ത്തി​യ​ത്. സി.​സി ടി.​വി കാ​മ​റ​ക​ളു​ടെ ദി​ശ മാ​റ്റി വെ​ച്ച​ശേ​ഷ​മാ​യി​രു​ന്നു അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി വാ​തി​ൽ തു​റ​ന്ന ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ക​ത്ത് ക​യ​റ്റി. എ​ക്​​സ്​​ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് മു​റ്റ​ത്തെ മ​ര​ങ്ങ​ൾ പി​ഴു​തു​മാ​റ്റി. പൈ​പ്പ് ത​ക​ർ​ത്തു. മ​ണ്ണു​വാ​രി ടി​പ്പ​റി​ലാ​ക്കി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. പൊ​ലീ​സി​നെ വി​ളി​ച്ചു വ​രു​ത്തി​യ​പ്പോ​ഴേ​ക്കും സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. എ​ക്​​സ്​​ക​വേ​റ്റ​ർ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Masked attacktrader's hous
News Summary - Masked attack on trader's house; The trees were uprooted with an excavator
Next Story