മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം: 28ന് സമാപിക്കും
text_fieldsആലപ്പുഴ ബീച്ചിലെ മറൈൻ വേൾഡ് അണ്ടർവാട്ടർ ടണൽ
അക്വേറിയത്തിൽനിന്ന്
ആലപ്പുഴ: ജനഹൃദയങ്ങൾ കീഴടക്കിയ ആലപ്പുഴ ബീച്ചിൽ മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം പ്രദർശനം ഈ മാസം 28ന് സമാപിക്കും.
കടലിലെ ഏറ്റവും ചെറിയമത്സ്യം മുതൽ മനുഷ്യനോളം വലുപ്പമുള്ള മത്സ്യങ്ങളുടെ അപൂർവകടൽ കാഴ്ചകളാണുള്ളത്.
കടലിന്റെ അടിത്തട്ടിലെ അത്ഭുതകാഴ്ചകൾ ഒരുക്കുന്ന മറൈൻ വേൾഡിലൂടെ കടൽമത്സ്യങ്ങൾ, സ്കുബ ഡൈവർ, 80 കിലോഭാരം വരുന്ന അരാപൈമ, വെള്ള അലിഗേറ്റർ, 10 കിലോ ഭാരം വരുന്ന പിരാന, പലതരത്തിലുള്ള കടൽമീനുകൾ, ഒരു ചില്ല് ജാലകത്തിൽ മനുഷ്യനും മത്സ്യങ്ങളും ഒരുമിച്ച് കഴിയുന്ന അപൂർവത എന്നിവയെല്ലാമുണ്ട്. ഡിസംബർ 15ന് ആരംഭിച്ച പ്രദർശനം 28വരെ നീട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

