തുറവൂർ താലൂക്ക് ആശുപത്രിയിൽ അസൗകര്യങ്ങളേറെ
text_fieldsഉപയോഗശൂന്യമായ ആശുപത്രി ശൗചാലയം
തുറവൂർ: അസൗകര്യങ്ങളിൽ വലഞ്ഞ് തുറവൂർ താലൂക്ക് ആശുപത്രി. താലൂക്ക് ആശുപത്രിയാണെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ പോലുമില്ല. ദിവസവും അറുന്നൂറിലധികം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. എന്നാൽ, പ്രാഥമികാവശ്യം നിറവേറ്റാൻ പോലും സൗകര്യങ്ങളില്ല.
വർഷങ്ങൾക്ക് മുമ്പ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി 10 ശൗചാലയങ്ങൾ ഇവിടെ പണിതിരുന്നു. തുറന്നു കൊടുക്കുന്നതിന് മുമ്പ് തന്നെ പുതിയ കെട്ടിട നിർമാണത്തിനായി പൊളിച്ചു നീക്കി. ഇതിന്റെ പേരിൽ അന്നത്തെ ഭരണസമിതിക്കെതിരെ വൻ അഴിമതിയാരോപണം ഉയർന്നെങ്കിലും അന്വേഷണമുണ്ടായില്ല.
നിലവിൽ കോടികൾ മുടക്കി വലിയ കെട്ടിടങ്ങൾ ആശുപത്രിക്കായി പണിതുയർത്തുമ്പോഴും ഒരു ശുചിമുറി പോലും പണിതിട്ടില്ല. ആശുപത്രി ഉപദേശക സമിതി മിണ്ടിയുമില്ല. കുളിക്കാനായി രണ്ട് താൽക്കാലിക സംവിധാനം മാത്രമാണുള്ളത്. അടിയന്തിരമായി തുറവൂർ താലൂക്ക് ആശുപത്രിയിൽ ശുചിമുറി നിർമിക്കാനുള്ള നടപടി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പുതിയ ഭരണസമിതി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

