ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തിൽ മണ്ണാറശാല ശ്രീനാഗരാജക്ഷേത്രത്തിലെ ആയില്യം ഞായറാഴ്ച പരമ്പരാഗത ചടങ്ങ് മാത്രമായി നടത്തുമെന്ന് ക്ഷേത്രഭാരവാഹികൾ വാർത്തസേമ്മളനത്തിൽ അറിയിച്ചു.
മുഖ്യപൂജാരിണി ഉമാദേവി അന്തർജനത്തിെൻറ അനാരോഗ്യത്താൽ ഇക്കുറി എഴുന്നള്ളത്തും വിശേഷാൽ പൂജകളും ഉണ്ടാകില്ല. മറ്റുപൂജകൾ കുടുംബക്കാരണവരുടെ നേതൃത്വത്തിൽ നടക്കും. പൂയം, ആയില്യം ദിവസങ്ങളിൽ തിരുവാഭരണം ചാർത്തി പൂജകൾ നടത്തും. മഹാദീപക്കാഴ്ച, കലാപരിപാടികൾ എന്നിവയും ഒഴിവാക്കി. ക്ഷേത്രവളപ്പിൽ അമ്പതിലധികം ആളുകളെ അനുവദിക്കാത്ത സാഹചര്യത്തിൽ ആയില്യദർശനം മറ്റുദിവസങ്ങളിലേക്ക് മാറ്റിവെക്കണം. അന്നേദിവസം ഭവനങ്ങളിൽ ദീപം തെളിച്ച് പ്രാർഥിക്കണം. കോവിഡ് വ്യാപനം കണക്കിലെടുത്ത് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ പൊതുദർശനം ഉണ്ടാകില്ല.
വാർത്തസമ്മേനത്തിൽ ക്ഷേത്രഭാരവാഹികളായ എസ്. നാഗദാസ്, എൻ. ജയദേവൻ എന്നിവർ പെങ്കടുത്തു.