Begin typing your search above and press return to search.
exit_to_app
exit_to_app
siyaf
cancel
camera_alt

സി​യാ​ഫ്

Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightമണ്ണഞ്ചേരിക്ക്​...

മണ്ണഞ്ചേരിക്ക്​ അഭിമാനമായി 'പൊക്കത്തിൽ' ഈ സാഹിത്യകാരൻ

text_fields
bookmark_border

മ​ണ്ണ​ഞ്ചേ​രി: നാ​ടി​ന് അ​ഭി​മാ​ന​മാ​യി മ​ണ്ണ​ഞ്ചേ​രി​യി​ൽ​നി​ന്ന​്​ ഒ​രു സാ​ഹി​ത്യ​കാ​ര​ൻ. 21 വ​ർ​ഷ​മാ​യി റെ​യി​ൽ​വേ​യി​ൽ ലോ​ക്കോ പൈ​ല​റ്റാ​യി ജോ​ലി​ചെ​യ്യു​ന്ന മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ്‌ പൊ​ക്ക​ത്തി​ൽ സി​യാ​ഫ് അ​ബ്​​ദു​ൽ​ഖാ​ദ​റാ​ണ് ഔ​ദ്യോ​ഗി​ക ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന്​ ര​ച​ന​ക​ൾ ന​ട​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ തീ​വ​ണ്ടി​സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ർ​മ​ക​ളും കു​റി​പ്പു​ക​ളും ചേ​ർ​ത്ത് 'തീ​വ​ണ്ടി യാ​ത്ര​ക​ൾ' എ​ന്ന പേ​രി​ൽ ബു​ക്ക്​ പു​റ​ത്തി​റ​ങ്ങും.

ആ​ദ്യ​പു​സ്ത​കം 'ആ​പ്പി​ൾ' ആ​ണ്. ബ്ലോ​ഗി​ലും ഫേ​സ്ബു​ക്കി​ലും എ​ഴു​തി​യ ക​ഥ​ക​ൾ അം​ജ​ത് ഖാ​ൻ, മ​നോ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ചാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ര​ണ്ടാ​മ​ത്തെ പു​സ്ത​കം ആ​നു​കാ​ലി​ക​ങ്ങ​ളി​ലും മ​റ്റും വ​ന്ന ക​ഥ​ക​ൾ സ​മാ​ഹ​രി​ച്ച് നാ​ഷ​ന​ൽ ബു​ക്സ്​​റ്റാ​ൾ പു​റ​ത്തി​റ​ക്കി​യ ചെ​റു​ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ 'പ​ന്ത​ലാ​സ' ആ​ണ്.

മൂ​ന്നാ​മ​ത്തെ പു​സ്ത​ക​മാ​യ 'കു​രു​വി​ക​ളു​ടെ റി​പ്പ​ബ്ലി​ക്' സൂ​ചി​ക ബു​ക്സാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. നേ​ര​ത്തേ​ത​ന്നെ എ​ഴു​ത്തി​ലും സാ​ഹി​ത്യ​ത്തി​ലും വാ​സ​ന​യു​ണ്ടാ​യി​രു​ന്ന സി​യാ​ഫി​െൻറ ര​ച​ന​ക​ൾ മി​ക്ക മ​ല​യാ​ള ആ​നു​കാ​ലി​ക​ങ്ങ​ളി​ലും അ​ച്ച​ടി​ച്ചു​വ​ന്നി​ട്ടു​ണ്ട്. സി​യാ​ഫി​െൻറ സൃ​ഷ്​​ടി​ക​ൾ​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

1999ലാ​ണ് കൊ​ങ്ക​ൺ റെ​യി​ൽ​വേ​യി​ൽ അ​സി​സ്​​റ്റ​ൻ​റ് ലോ​ക്കോ പൈ​ല​റ്റാ​യ​ത്. മ​ണ്ണ​ഞ്ചേ​രി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പൊ​ക്ക​ത്തി​ൽ പ​രേ​ത​നാ​യ അ​ബ്​​ദു​ൽ​ഖാ​ദ​ർ​കു​ഞ്ഞി​െൻറ മ​ക​നാ​ണ്. മാ​താ​വ്: ആ​സി​യ ബീ​വി. ഭാ​ര്യ ഷാ​നി​യും മ​ക്ക​ളാ​യ ആ​മി​ന​യും അ​സ്ന​യും പി​ന്തു​ണ​യു​മാ​യി കൂ​െ​ട​യു​ണ്ട്. ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു​വി​ലെ സൂ​റ​ത്ക​ലി​ലാ​ണ് താ​മ​സം.

Show Full Article
TAGS:Mannancherry loco pilot novel 
News Summary - This writer is proud of Mannancherry
Next Story