ലുഖ്മാന്റെ ധീരതക്ക് പൊലീസിന്റെ ആദരം
text_fieldsമണ്ണഞ്ചേരി: കുളത്തിൽ വീണ ഏഴാം ക്ലാസുകാരിയെ രക്ഷപ്പെടുത്തിയ മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പഞ്ചായത്ത് ആറാം വാർഡ് പൊക്കത്തിൽ സക്കീർ ഹുസൈൻ -ബുഷ്റ ദമ്പതികളുടെ മകൻ മാസ്റ്റർ ലുഖ്മാനെ മണ്ണഞ്ചേരി ജനമൈത്രി പൊലീസ് ആദരിച്ചു.
കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കാൽവഴുതി 11 വയസ്സുകാരി വിദ്യാർഥിനി ആഴമുള്ള കുളത്തിൽ വീണത്. ഇതുകണ്ട ലുഖ്മാൻ നീന്തൽ പൂർണമായി വശമില്ലെങ്കിലും കുളത്തിലേക്ക് ചാടി കുട്ടിയെ കരയിലേക്കടുപ്പിച്ച് ഉയർത്തി. ഓടിക്കൂടിയവർ കരയിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
മണ്ണഞ്ചേരി എസ്.എച്ച്.ഒ മോഹിത്, പ്രിൻസിപ്പൽ എസ്. ഐ കെ.ആർ. ബിജു തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രവേശനോത്സവത്തിൽ ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസും ലുഖ്മാനെ ആദരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

