താമസം ഒരിടത്ത്; 22കാരി നേരിടുന്നത് വല്യമ്മയെ
text_fields
ആര്യാട് ഗ്രാമ പഞ്ചായത്ത് തുമ്പോളി വാർഡിൽ മത്സരിക്കുന്ന അശ്വിനിയും ഷീബയും
മണ്ണഞ്ചേരി: താമസം ഒരു കോമ്പൗണ്ടിൽ ആണെങ്കിലും ഇവിടെ ഇവർ മത്സരത്തിലാണ്. വല്യമ്മയും മോളും നേർക്കുനേർ മത്സരത്തിലൂടെ ശ്രദ്ധനേടിയിരിക്കുകയാണ് ആര്യാട് ഗ്രാമ പഞ്ചായത്ത് 17 തുമ്പോളി വാർഡ്. 22െൻറ ചുറുചുറുക്കിൽ വല്യമ്മക്കെതിരെ മത്സരിക്കുന്നത് വിദ്യാർഥിനിയായ കെ.എ. അശ്വനി. അച്ഛെൻറ ജ്യേഷ്ഠൻ സാജുവിെൻറ ഭാര്യയായ ഷീബ സാജുവിനോടാണ് (49)അശ്വനി മത്സരിക്കുന്നത്. കോൺഗ്രസ് മെംബറായി കഴിഞ്ഞ രണ്ട് തവണയായി തുടർച്ചയായി വാർഡിനെ പ്രതിനിധാനംചെയ്യുന്ന ആളാണ് ഷീബ. തുമ്പോളി കണ്ടശ്ശേരിൽ കെ.എഫ്. അശോകൻ- സുധ ദമ്പതികളുടെ ഏക മകളും പെരുമ്പാവൂർ ജയ് ഭാരത് കോളജിലെ എം.എസ്. ഡബ്ല്യൂ രണ്ടാം വർഷ വിദ്യാർഥിനിയുമായ അശ്വനി സി.പി.എം ടിക്കറ്റിലാണ് മത്സരിക്കുന്നത്.
ആര്യാട് ബ്ലോക്ക് പഞ്ചായത്തിെൻറ പ്രതിഭാതീരം പദ്ധതിയിലൂടെയാണ് അശ്വനി സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കന്നിയങ്കത്തിൽ അട്ടിമറി വിജയമാണ് അശ്വനിയുടെ ലക്ഷ്യം. വാർഡിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ഷീബ.