വാഷിങ് മെഷീനിൽ കുടുങ്ങിയ മൂന്നു വയസ്സുകാരിയെ രക്ഷിച്ച് സി.െഎ
text_fieldsഐഷയുമായി മണ്ണഞ്ചേരി സി.ഐ. രവി സന്തോഷ്
മണ്ണഞ്ചേരി: വാഷിങ് മെഷീനിൽ കുടുങ്ങിയ മൂന്നു വയസ്സുകാരിക്ക് രക്ഷകനായി മണ്ണഞ്ചേരി സി.ഐ. രവി സന്തോഷ്. 17ാം വാർഡ് റിസാന മൻസിലിൽ ഹാരിസ്- റിസാന ദമ്പതികളുടെ മകൾ ഐഷയാണ് കളിക്കുന്നതിനിടെ വാഷിങ് മെഷീനിൽ കുടുങ്ങിയത്. മെഷീെൻറ ഡ്രയറിെൻറയുള്ളിൽ കുടുങ്ങി കാലുകൾ മടങ്ങിയ നിലയിലായിരുന്നു കുട്ടി. പെട്ടെന്ന് തന്നെ മെഷീൻ ഭാഗങ്ങൾ അഴിച്ച് മാറ്റി ഏറെ നേരത്തേ പരിശ്രമത്തിനൊടുവിൽ കുട്ടിയെ സുരക്ഷിതമായി പുറത്ത് എത്തിക്കുകയായിരുന്നു.
അപകടവിവരം ഫയർഫോഴ്സിലും പൊലീസിലും അറിയിച്ചതിനെ തുടർന്നാണ് മണ്ണഞ്ചേരി സി.ഐ. രവി സന്തോഷിെൻറ നേതൃത്വത്തി
െല സംഘം എത്തിയത്. ആലപ്പുഴയിൽ നിന്നും ഫയർഫോഴ്സ് അധികൃതർ എത്തുന്നതു വരെ കാത്തു നിൽക്കാതെ രക്ഷാദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു സി.ഐ. ജൂനിയർ എസ്.ഐ.റോ ജോമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്, അനൂപ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ഫയർ ഫോഴ്സ് സംഘവും ആംബുലൻസ് ഉൾെപ്പടെയുള്ള പൂർണ സജ്ജരായിട്ടാണ് എത്തിയത്.