സ്വത്തുതർക്കം: അമ്മയെ മർദിച്ച യുവാവ് അറസ്റ്റിൽ
text_fieldsപ്രതി രതീഷ്
മണ്ണഞ്ചേരി: സ്വത്തുതർക്കത്തിെൻറ പേരിൽ അമ്മയെ നിലവിളക്കിന് തലക്കടിച്ച യുവാവ് അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് ആറാംവാർഡ് കിഴക്കേ പോളയിൽ പി. രതീഷിനെയാണ് (39) മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.
രതീഷിെൻറ മാതാവ് അമ്മിണി (57) തലക്ക് എട്ട് തുന്നലുകളോടെ ചികിത്സയിലാണ്. സ്വത്ത് വീതംവെപ്പുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
നിരന്തരം ശല്യമായതോടെ അമ്മിണി കലക്ടർക്ക് പരാതി നൽകുകയും കോടതി മുഖേന ഗാർഹിക പീഡന നിരോധന നിയമപ്രകാരം വിധിയും സമ്പാദിച്ചിരുന്നു. രതീഷ് വീട്ടിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ടായിരുന്നു. എന്നാൽ, ഇത് ലംഘിച്ച് വീട്ടിൽ കയറിയ രതീഷ് അമ്മിണിയെ ഉപദ്രവിക്കുകയും നിലവിളക്കിന് തലക്കടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

