Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightവാക്​സിൻ ചലഞ്ചിനായി...

വാക്​സിൻ ചലഞ്ചിനായി കുടുക്ക കൈമാറി ശ്രീലക്ഷ്​മിയുടെ ജന്മദിനം ആഘോഷമാക്കി പൊലീസ്​

text_fields
bookmark_border
Police celebrate Sreelakshmis birthday
cancel
camera_alt

ജ​ന്മ​ദി​നാ​ഘോ​ഷം ഒ​ഴി​വാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ൽ കു​ടു​ക്ക​െ​പാ​ട്ടി​ച്ച്​ സ​മ്പാ​ദ്യം ന​ൽ​കി​യ ശ്രീ​ല​ക്ഷ്​​മി മ​ണ്ണ​േ​ഞ്ച​രി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി കേ​ക്ക്​ മു​റി​ക്കു​ന്നു

മ​ണ്ണ​ഞ്ചേ​രി: ക​ഷ്​​ട​പ്പാ​ടും ദൈ​ന്യ​ത​യും ജീ​വി​ത​ത്തെ അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​ക​ണം, എ​ന്നി​ട്ട് സ്കൂ​ളി​ൽ പോ​ക​ണം.

ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ശ്രീ​ല​ക്ഷ്​​മി​യു​ടെ മ​ന​സ്സി​ൽ തോ​ന്നി​യ​ചി​ന്ത​യി​ൽ ജ​ന്മ​ദി​നാ​ഘോ​ഷം മാ​റ്റി​വെ​ച്ചു. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ശേ​ഖ​രി​ച്ചു​വെ​ച്ച കു​ടു​ക്ക​യി​ലെ സ​മ്പാ​ദ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ൽ കൊ​ടു​ത്ത് മാ​തൃ​ക​യാ​യി. ഇ​ത​റി​ഞ്ഞ മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ്​ ​ഉ​ദ്യോ​ഗ​സ്ഥ​ർ സ്​​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി കേ​ക്ക് മു​റി​ച്ച് ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ ഒ​ന്നാം​വാ​ർ​ഡ് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ചേ​ന്ന​നാ​ട്ട് വെ​ളി​യി​ൽ ഷാ​ജി​യു​ടെ​യും യ​മു​ന​യു​ടെ​യും മ​ക​ൾ ശ്രീ​ല​ക്ഷ്​​മി സി. ​ഷാ​ജി​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് പ​ണം ന​ൽ​കി​യ​ത്.

ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്. എ​ൻ ട്ര​സ്​​റ്റ്​ സ്കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ഗ്ര​ഹം അ​റി​ഞ്ഞ മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ്​ സ്വ​ന്തം ചെ​ല​വി​ൽ കേ​ക്ക് മു​റി​ച്ച് ജ​ന്മ​ദി​നാ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കി. ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗം അ​ഡ്വ.​ആ​ർ. റി​യാ​സ്‌ തു​ക ഏ​റ്റു​വാ​ങ്ങി. കു​ട്ടി​ക്ക് സ​മ്മാ​ന​മാ​യി പു​തു​വ​സ്ത്ര​വും ന​ൽ​കി.

സ്വ​ന്ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ള വീ​ടും സ​മ്പ​ത്തും ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​തൃ​ക​യാ​ണ്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. ആ​ല​പ്പു​ഴ ഡി.​വൈ.​എ​സ്.​പി ഡി.​കെ. പൃ​ഥ്വി​രാ​ജ്, മ​ണ്ണ​ഞ്ചേ​രി സി.​ഐ. ര​വി സ​ന്തോ​ഷ്‌, എ​സ്. ഐ​മാ​രാ​യ അ​നി​യ​പ്പ​ൻ, ജ​യ​കു​മാ​ർ, എ​സ്.​ഐ ട്രെ​യി​നി റോ​ജോ മോ​ൻ, സി.​പി.​ഒ പി.​എ​സ്. സു​ധീ​ഷ്, എം. ​അ​ഭി​ലാ​ഷ്, മോ​നേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreelakshmipolice'
News Summary - Police celebrate Sreelakshmi's birthday
Next Story