സ്മാർട്ട് ക്ലാസ് പഠനസൗകര്യമൊരുക്കി പാണംതയ്യിൽ മദ്റസ
text_fieldsമണ്ണഞ്ചേരി പാണംതയ്യിൽ തർബിയ്യത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസയിൽ ആരംഭിച്ച സ്മാർട്ട് ക്ലാസ് റൂം ജംഇയ്യതുൽ മുഅല്ലിമീൻ േറഞ്ച് ജനറൽ സെക്രട്ടറി ടി.എച്ച് ജഅ്ഫർ മൗലവി
ഉദ്ഘാടനം ചെയ്യുന്നു
മണ്ണഞ്ചേരി: പാണംതയ്യിൽ തർബിയത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസയിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതിക്ക് തുടക്കം. സ്മാർട്ട് ക്ലാസ് റൂം ക്ലാസുകളുടെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ മണ്ണഞ്ചേരി റേഞ്ച് ജനറൽ സെക്രട്ടറി ടി.എച്ച്. ജഅ്ഫർ മൗലവി നിർവഹിച്ചു.
വൈ ഫൈ സംവിധാനവും വിദ്യാർഥികൾക്ക് തടസ്സമില്ലാതെ സ്മാർട്ട് റൂം ക്ലാസിൽ പങ്കെടുക്കുന്നതിന് വിദ്യാർഥികളുടെ വീടുകളിലടക്കം വൈ ഫൈ കണക്ഷനുകളും ക്രമീകരിച്ചിട്ടുണ്ട്. സ്മാർട്ട് ഫോൺ സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കും.
സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടന സംഗമത്തിൽ പ്രസിഡൻറ് എ.മുജീബ് നൈന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എ. അലിക്കുഞ്ഞ് ആശാൻ സ്വാഗതവും പ്രഥമാധ്യാപകൻ മൗലവി കെ.എ. ജഅ്ഫർ കുഞ്ഞ് ആശാൻ ആമുഖ പ്രഭാഷണവും മദ്റസ മാനേജ്മെൻറ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി എം. മുജീബ് റഹ്മാൻ മുഖ്യ പ്രഭാഷണവും നിർവഹിച്ചു.
സുന്നി ബാലവേദി ജില്ല ജനറൽ സെക്രട്ടറി സിറാജ് ചിയാം വെളി, മുഅല്ലിം സി.എം.സൈനുൽ ആബ്ദീൻ മേത്തർ, ട്രഷറർ അഷ്റഫ് പനക്കൽ, ഫസൽ മംഗലപ്പള്ളി, നവാബ് കൂട്ടുങ്കൽ, മുഹമ്മദ് സാബിർ, ഡോ. സാബിത് മേത്തർ തുടങ്ങിയവർ സംസാരിച്ചു. മണ്ണഞ്ചേരി റേഞ്ചിലെ ആദ്യ സ്മാർട്ട് ക്ലാസ് മദ്റസയാണ്.