Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്മാനമായി കിട്ടിയ സൈക്കിൾ സഹപാഠിക്ക്; നന്മയുടെ മാതൃകയായി നാദിർഷ

text_fields
bookmark_border
സമ്മാനമായി കിട്ടിയ സൈക്കിൾ സഹപാഠിക്ക്; നന്മയുടെ മാതൃകയായി നാദിർഷ
cancel

മ​ണ്ണ​ഞ്ചേ​രി: ന​ബി​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ​ർ​ഗ പ്ര​തി​ഭ​യാ​യി നേ​ടി​യ സ​മ്മാ​നം സ്വ​ന്തം സ​ന്തോ​ഷ​ത്തി​ന്​ മാ​ത്ര​മാ​യി സൂ​ക്ഷി​ക്കാ​തെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ​ഹ​പാ​ഠി​ക്ക് സ​മ്മാ​നി​ച്ച് വേ​റി​ട്ട മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ചി​യാം​വെ​ളി ഇ​ർ​ഷാ​ദു​ൽ ഇ​സ്‌​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ദ്‌​റ​സ​യി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി തോ​ട്ടു​ചി​റ​യി​ൽ ബി. ​നാ​ദി​ർ​ഷ.

ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ത്തി​ൽ സ​ർ​ഗ പ്ര​തി​ഭ​പ​ട്ടം നേ​ടി​യ​തി​ന്റെ സ​മ്മാ​ന​മാ​യി ല​ഭി​ച്ച സൈ​ക്കി​ളാ​ണ് എ​ൽ.​കെ.​ജി കാ​ലം മു​ത​ൽ സ​ഹ​പാ​ഠി​യും ഉ​റ്റ ച​ങ്ങാ​തി​യും മ​ദ്‌​റ​സ​യി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ മു​ഹ​മ്മ​ദ് സാ​ലി​ഹി​ന് സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ത​ന്നെ നാ​ദി​ർ​ഷ കൈ​മാ​റി​യ​ത്.

സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി സ​ന്തോ​ഷി​ക്കേ​ണ്ട നി​മി​ഷ​ത്തി​ൽ ത​നി​ക്ക് ല​ഭി​ച്ച സ​മ്മാ​നം മ​റ്റൊ​രാ​ളു​ടെ സ​ന്തോ​ഷ​ത്തി​നാ​യി ന​ൽ​കാ​നു​ള്ള നാ​ദി​ർ​ഷ​യു​ടെ തീ​രു​മാ​നം സം​ഘാ​ട​ക​രെ​യും അ​ധ്യാ​പ​ക​രെ​യും സ​ദ​സ്സി​നെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ക്കു​ക​യും സ​ന്തോ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു.

നേ​ടി​യ സ​മ്മാ​ന​ത്തെ​ക്കാ​ൾ വ​ലു​താ​ണ് അ​ത് പ​ങ്കു​വെ​ക്കാ​നു​ള്ള മ​ന​സെ​ന്ന് തെ​ളി​യി​ച്ച നി​മി​ഷ​മാ​യി ച​ട​ങ്ങ് മാ​റി. ന​ബി​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച 'ലി​വാ​ഉ​ൽ ഹ​ബീ​ബ് 2കെ26 ​മീ​ലാ​ദ് ഫെ​സ്റ്റ്' മ​ദ്‌​റ​സ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലെ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച് ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച് 33 പോ​യി​ന്റ് നേ​ടി​യാ​ണ് നാ​ദി​ർ​ഷ സ​ർ​ഗ പ്ര​തി​ഭ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​വും മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് സ​ർ​ഗ പ്ര​തി​ഭ പ​ട്ടം നേ​ടി​യ നാ​ദി​ർ​ഷ​യ്ക്ക് സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​ക്കി​ൾ സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​രു​ന്നു.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ​ർ​ഗ പ്ര​തി​ഭ​യാ​യ വി​ദ്യാ​ർ​ത്ഥി​നി​ക്കും സൈ​ക്കി​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രു​ന്നു.

മ​ണ്ണ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യും എ​സ്.​പി.​സി. കേ​ഡ​റ്റു​മാ​ണ് നാ​ദി​ർ​ഷ. സ്കൂ​ൾ​ത​ല ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലും മി​ക​വ് പു​ല​ർ​ത്തി സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ്. ആ​ല​പ്പു​ഴ കോ​ട​തി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ടി.​എ​ച്ച്. ബ​ഷീ​റി​ന്റെ​യും പൊ​ന്നാ​ട് ഗ​വ. എ​ൽ.​പി. സ്കൂ​ൾ അ​ധ്യാ​പി​ക എ​സ്. ഷം​ല​മോ​ളു​ടെ​യും ഏ​ക മ​ക​നാ​ണ് നാ​ദി​ർ​ഷ.

സ്വ​ന്തം ക​ഴി​വി​ലൂ​ടെ സ​മ്മാ​നം നേ​ടു​ക​യും നേ​ടി​യ സ​മ്മാ​നം മ​റ്റൊ​രാ​ളു​ടെ മു​ഖ​ത്ത് പു​ഞ്ചി​രി​യാ​കാ​ൻ ന​ൽ​കു​ക​യും ചെ​യ്ത നാ​ദി​ർ​ഷ​യു​ടെ പ്ര​വ​ർ​ത്തി വി​ജ​യ​ത്തി​ന്റെ യ​ഥാ​ർ​ഥ അ​ർ​ഥം പ​ങ്കു​വെ​ക്ക​ലാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ മാ​തൃ​ക​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nadirsha becomes a role model for goodness
Next Story