കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsമണ്ണഞ്ചേരി: കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. 2.200 കിലോ കഞ്ചാവുമായി മണ്ണഞ്ചേരി കാവുങ്കൽ കളത്തിചിറ വീട്ടിൽ ശ്രീഹരിയാണ് (19) പിടിയിലായത്.
ശനിയാഴ്ച രാവിലെ മണ്ണഞ്ചേരി സ്കൂൾ കവലയിൽ ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ബിനുവിെൻറ നേതൃത്വത്തിെല സംഘമാണ് പിടികൂടിയത്.
പ്രിവൻറിവ് ഓഫിസർമാരായ പ്രിയലാൽ, മുഹമ്മദ് സുധീർ, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ ഫാറൂഖ് അഹമ്മദ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. വിജയകുമാർ, ടി. അനിൽ കുമാർ, ഷഫീഖ്, സുരേഷ് ഉണ്ണികൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫിസർ വി. രശ്മി എന്നിവരും ഉണ്ടായിരുന്നു. മണ്ണഞ്ചേരി, കാവുങ്കൽ പ്രദേശങ്ങളിൽ വിതരണത്തിനാണ് ഇവ കൊണ്ടുവന്നതെന്ന് എക്സൈസ് പറഞ്ഞു.