സൂര്യദേവിനുവേണ്ടി നാട് ഒരുമിക്കുന്നു; ഞായറാഴ്ച ധനസമാഹരണം
text_fieldsസൂര്യദേവ്
മണ്ണഞ്ചേരി: അകാലത്തിൽ പിതാവ് മരിച്ച രോഗബാധിതനായ പതിമൂന്നുകാരന്റെ ജീവൻ രക്ഷിക്കാൻ നാട് ഒരുമിക്കുന്നു. പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ തോപ്പുവെളി പരേതനായ രതീഷ്-സൗമ്യ ദമ്പതികളുടെ മകനും മുഹമ്മ ആര്യക്കര എ.ബി വിലാസം സ്കൂളിലെ വിദ്യാർഥിയുമായ സൂര്യദേവാണ് (13) ഇവിങ് സർകോമ എന്ന അർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലുള്ളത്.
സൂര്യദേവിന് അടിയന്തരമായി രണ്ട് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിൽ ഒന്നു കഴിഞ്ഞു. അടുത്ത ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 15 ലക്ഷത്തോളം രൂപ വേണ്ടിവരും. മാതാവ് സൗമ്യയും സഹോദരൻ 11 വയസ്സുള്ള ആദിദേവും അമ്മൂമ്മയും അപ്പൂപ്പനും അടങ്ങുന്നതാണ് സൂര്യദേവിന്‍റെ കുടുംബം. പിതാവ് രതീഷ് തലച്ചോറിൽ അർബുദം മൂന്ന് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. അപ്പൂപ്പൻ വിജയൻ കൂലിപ്പണി ചെയ്‌തു കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്.
കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാലയും ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെയും നേതൃത്വത്തിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെംബർ എം.വി. സുനിൽ കുമാർ ചെയർമാനും കെ.എസ്. സുമേഷ് ജനറൽ കൺവീനറായും ചികിത്സ ധനസഹായ സമിതി രൂപവത്കരിച്ചു. മണ്ണഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 0902053000003555,
IFSC: SIBL0000902. ഫോൺ: 9495119734, 9447756461. ഈമാസം ഒമ്പതിനും 16നും സമിതി പ്രവർത്തകർ പ്രദേശത്തെ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് ചികിത്സ സഹായം തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

