Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightഅടുക്കളയിൽ...

അടുക്കളയിൽ 'അതിക്രമിച്ചു' കയറുന്നതിനിടെ തല കുടുങ്ങി; പൂച്ചക്ക്​ രക്ഷകരായി ഫയർഫോഴ്​സ്​

text_fields
bookmark_border
അടുക്കളയിൽ അതിക്രമിച്ചു കയറുന്നതിനിടെ തല കുടുങ്ങി; പൂച്ചക്ക്​ രക്ഷകരായി ഫയർഫോഴ്​സ്​
cancel
camera_alt

ഗ്രില്ലിൽ തല കുടുങ്ങിയ പൂച്ച

മണ്ണഞ്ചേരി: അടുക്കളയിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഗ്രില്ലിൽ തല കുടുങ്ങിയ പൂച്ചക്ക് അഗ്നിരക്ഷാ സേന രക്ഷകരായി. വെള്ളിയാഴ്ച രാവിലെ സർവ്വോദയപുരത്ത് സോഷ്യോ ഇക്കണോമിക് സെൻ്ററിലെ അടുക്കളയിൽ കടന്നു കയറാൻ ശ്രമിച്ച പൂച്ചയാണ്​ കുടുങ്ങിയത്.

ജില്ലയിലെ അധ്യാപകരടക്കം പരിശീലനം നേടാൻ എത്തുന്ന സെന്‍ററിൽ ഭക്ഷണം പാകം ചെയ്യാൻ ജീവനക്കാർ എത്തിയപ്പോഴാണ്​ കടന്നുകയറ്റക്കാരനെ കണ്ടത്. ഗ്രില്ലിൽ തല മുറുകി നിന്നതിനാൽ ആലപ്പുഴ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എച്ച്. സതീശന്‍റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ സി.കെ. സജേഷ്, എ.ജെ. ബഞ്ചമിൻ, ടി. ഉദയകുമാർ എന്നിവർ എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഗ്രിൽ വളച്ച് പൂച്ചയെ രക്ഷപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireforce
News Summary - cat gets its head stuck inside a grill, rescued by Fireforce
Next Story