Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightബസുടമയെ കാറിടിച്ച്​...

ബസുടമയെ കാറിടിച്ച്​ വീഴ്​ത്തി ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
ബസുടമയെ കാറിടിച്ച്​ വീഴ്​ത്തി ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

ഷി​ജു, ഹ​രി​കൃ​ഷ്ണ​ൻ

മ​ണ്ണ​ഞ്ചേ​രി: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച ബ​സു​ട​മ​യെ കാ​റ​ടി​പ്പി​ച്ച് വീ​ഴ്ത്തി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ ജി​ല്ല കോ​ട​തി വാ​ർ​ഡി​ൽ ത​റ​യി​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (26), ബീ​ച്ച് വാ​ർ​ഡി​ൽ നെ​ടും​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷി​ജു എ​ന്ന ഉ​ണ്ണി (26) എ​ന്നി​വ​രെ​യാ​ണ് മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി 16നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​മ്പ​ക​ച്ചു​വ​ട് സ്വ​ദേ​ശി​യും മ​ണ്ണ​ഞ്ചേ​രി റൂ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ഉ​മ്മു​റ​സൂ​ൽ ബ​സ് ഉ​ട​മ​യു​മാ​യ സ​ന​ലി​നെ​യാ​ണ്​​ ആ​​ക്ര​മി​ച്ച​ത്.വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ൾ കാ​റി​ൽ പി​ന്തു​ട​ർ​ന്ന്​ സ​ന​ലി​നെ ഇ​ടി​ച്ചു​വീ​ഴ്​​ത്തി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ന്​ മ​ണ്ണ​ഞ്ചേ​രി എ​സ്.​ഐ ബേ​സി​ൽ തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ അ​രു​ൺ​ദേ​വ്, എ.​എ​സ്.​ഐ നി​ഷ​മോ​ൾ, എ​സ്.​സി.​ഒ​മാ​രാ​യ ഉ​ല്ലാ​സ്, വി​ഷ്ണു, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​ളി​വി​ലു​ള്ള മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ക​യും ഉ​ട​ൻ അ​വ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്യു​മെ​ന്ന് മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus OwnerArrestAttack
News Summary - Bus-Owner-Attack-Arrest
Next Story