Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒന്നരവയസുകാരൻ കുളത്തിൽ വീണ് മരിച്ചു
text_fieldsbookmark_border
മണ്ണഞ്ചേരി: കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കാവുങ്കൽ വട്ടമ്മേൽവെളി ശ്രീകാന്ത് –ബിൻസി ദമ്പതികളുടെ മകൻ ശ്രീദേവാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
വീട്ടുമുറ്റത്ത് സഹോദരൻ ശ്രീഹരിക്കും അയൽവീടുകളിലെ കുട്ടികളുമായി കളിക്കുകയായിരുന്ന ശ്രീദേവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തെ കുളത്തിൽ നിന്ന് കണ്ടെത്തിയത്. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

