Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു
text_fieldsbookmark_border
അപകടത്തിൽപെട്ട കാർ
മണ്ണഞ്ചേരി: ആലപ്പുഴയിൽ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. രോഗിയും മറ്റ് യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ദേശീയപാതയിൽ കലവൂർ തെക്ക് റേഡിയോ നിലയത്തിന് സമീപമായിരുന്നു അപകടം.
ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയുമായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എതിരെ വന്ന കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട ആംബുലൻസ് റോഡിൻ്റെ വശത്തേക്ക് പാഞ്ഞുകയറി നിന്നു. ഉടൻ മറ്റൊരു ആംബുലൻസ് വിളിച്ച് രോഗിയെ കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

