Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightകാരുണ്യ പ്ലസ്​...

കാരുണ്യ പ്ലസ്​ ലോട്ടറി: 80 ലക്ഷം കയർ ഫാക്​ടറി തൊഴിലാളിക്ക്

text_fields
bookmark_border
kuttappan
cancel
camera_alt

കു​ട്ട​പ്പ​ൻ

മ​ണ്ണ​ഞ്ചേ​രി: കാ​രു​ണ്യ പ്ല​സ്​ ലോ​ട്ട​റി ടി​ക്ക​റ്റ്​ ഒ​ന്നാം സ​മ്മാ​നം ക​യ​ർ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക്ക്. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡ് വ​ട​ക്ക​നാ​ര്യാ​ട് കി​ഴ​ക്കേ വെ​ളി​യി​ൽ കു​ട്ട​പ്പ​നാ​ണ്​ (56) 80 ല​ക്ഷം രൂ​പ സ​മ്മാ​നം അ​ടി​ച്ച​ത്.

18 വ​ർ​ഷ​മാ​യി ക​യ​ർ ഫാ​ക്ട​റി മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന കു​ട്ട​പ്പ​ൻ ര​ണ്ടു​മാ​സ​മാ​യി തൊ​ഴി​ലി​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ടി​ക്ക​റ്റ് എ​ടു​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഇ​ത്ര വ​ലി​യ​തു​ക ല​ഭി​ക്കു​ന്ന​തെ​ന്ന് കു​ട്ട​പ്പ​ൻ പ​റ​ഞ്ഞു.

മൂ​ന്ന് സ്ഥ​ല​ത്തു​നി​ന്ന് ഇ​തേ ടി​ക്ക​റ്റ് 12 എ​ണ്ണ​മാ​ണ് എ​ടു​ത്ത​ത്. അ​തി​ൽ കോ​മ​ള​പു​ര​ത്തെ രാ​ജു​വി​ൽ​നി​ന്ന് വാ​ങ്ങി​യ ടി​ക്ക​റ്റാ​ണ് സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ​ത്. സ്വ​ന്ത​മാ​യി വീ​ട്​ നി​ർ​മി​ക്കു​ക​യും ക​ട​ബാ​ധ്യ​ത തീ​ർ​ക്കു​ക​യു​മാ​ണ്​ ആ​ദ്യ ല​ക്ഷ്യ​മെ​ന്ന്​ കു​ട്ട​പ്പ​ൻ വ്യ​ക്ത​മാ​ക്കി. ടി​ക്ക​റ്റ് പാ​തി​ര​പ്പ​ള്ളി ഐ.​ഒ.​ബി ബാ​ങ്കി​ൽ എ​ൽ​പി​ച്ചു. ലീ​ല​യാ​ണ് ഭാ​ര്യ: ര​ണ്ട്​ ആ​ൺ​മ​ക്ക​ളു​ണ്ട്.

Show Full Article
TAGS:Lottery 
News Summary - 80 lakh Lottery got coir factory worker
Next Story