Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാറിടിച്ച് ബൈക്ക്...

കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി

text_fields
bookmark_border
കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി
cancel
camera_alt

ജേക്കബ്

മാരാരിക്കുളം: ദേശീയ പാതയിൽ കൊമ്മാടി ശുദ്ധജല സംഭരണിക്ക് മുന്നിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വളവനാട് കിഴക്ക് ദാറുൽ സലാമിൽ എം.ജേക്കബ് (63) ആണ് മരിച്ചത്. ഇടിച്ച കാർ നിർത്താതെ പോയി.

ശനിയാഴ്ച വൈകുന്നേരം ആയിരുന്നു അപകടം. വീടിന് സമീപം പലചരക്ക് കട നടത്തുന്ന ജേക്കബ് ആലപ്പുഴയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴായിരുന്നു അപകടം. തലക്ക് സാരമായി പരിക്കേറ്റ് അപകടസ്ഥലത്ത് മരണം സംഭവിച്ചു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്കും മാറ്റി.സമീപവാസികളിൽ നിന്നു ലഭിച്ചു വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യ: ഷേർളി. മക്കൾ: ജിത്തു, അഖിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - man killed in car accident
Next Story