Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാ​പ്പ: യു​വാ​വി​നെ ജ​യി​ലി​ല​ട​ച്ചു

text_fields
bookmark_border
കാ​പ്പ: യു​വാ​വി​നെ ജ​യി​ലി​ല​ട​ച്ചു
cancel
camera_alt

ജി​ബി

പൂ​ച്ചാ​ക്ക​ൽ: ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ല​ഹ​രി കേ​സു​ക​ളി​ലും പ്ര​തി​യാ​യ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് തൃ​ച്ചാ​റ്റു​കു​ളം ചെ​ട്ടു​കാ​ട് വീ​ട്ടി​ൽ ജി​ബി​നെ (34) ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല ക​ല​ക്ട​റു​ടെ ത​ട​ങ്ക​ൽ ഉ​ത്ത​ര​വ​നു​സ​രി​ച്ച് കാപ്പ ​പ്രകാരം അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ചു.

പൂ​ച്ചാ​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലു​മാ​യി 2012 മു​ത​ൽ ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, വീ​ട് ക​യ​റി ആ​ക്ര​മ​ണം, സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം, ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന തു​ട​ങ്ങി 10ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ജി​ബി​ൻ. ര​ണ്ടു​പ്രാ​വ​ശ്യം കാ​പ്പ ന​ട​പ​ടി​പ്ര​കാ​ര​മു​ള്ള നാ​ട് ക​ട​ത്ത​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച ജി​ബി​ൻ വീ​ണ്ടും അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് പൂ​ച്ചാ​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും സ​മ​ർ​പ്പി​ച്ച കാ​പ്പ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജി​ല്ല ക​ല​ക്ട​ർ ക​ഴി​ഞ്ഞ ജൂ​ലൈ 6 മു​ത​ൽ ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്.

ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​ച്ചു​ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി പൊ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്. മ​ഞ്ജു​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​കം സ്ക്വാ​ഡ് രൂ​പ​വ​ത്ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ വെ​ള്ളി​യാ​ഴ്ച കാ​ക്ക​നാ​ട് ഭാ​ഗ​ത്ത് പ്ര​തി ഉ​ള്ള​താ​യി അ​രൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​അ​ജ​യ​മോ​ഹ​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് പൂ​ച്ചാ​ക്ക​ൽ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ടി. ലി​ജി​മോ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ബി​നെ കാ​ക്ക​നാ​ടു​നി​ന്നും അ​റ​സ്റ്റു ചെ​യ്തു. പൊ​ലീ​സ് സം​ഘ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​വീ​ഷ്, അ​രു​ൺ​കു​മാ​ർ, അ​നൂ​പ്, ഗി​രീ​ഷ് എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man jailed after charging kaapa
Next Story