കടംകൊടുത്ത പണം തിരികെ ചോദിച്ചു; യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsമാരാരിക്കുളം: കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കണിച്ചുകുളങ്ങര പുത്തൻ തറ വീട്ടിൽ ആദർശ് ദിലീപാണ് (21) അറസ്റ്റിലായത്. കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തെ തുടർന്നുണ്ടായ വാക്ക്തർക്കത്തിൽ പ്രതി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് മുതുകിനും വയർ ഭാഗത്തും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് ഒളിവിൽ പോയ ആദർശിനെ ചൊവ്വാഴ്ച തണ്ണീർമുക്കത്ത് നിന്നാണ് പിടികൂടിയത്.ഈ മാസം ഒന്നിന് വൈകീട്ട് നാലോടെ കണിച്ചുകുളങ്ങര അന്നപ്പുര ജങ്ഷന് സമീപമായിരുന്നു സംഭവം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

