കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsഅമ്പലപ്പുഴ: തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തകഴി പഞ്ചായത്ത് മൂന്നാം വാർഡിൽ പടഹാരം ശ്യാംഭവൻ വീട്ടിൽ അപ്പുവിനെയാണ് (19) അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദ്വിജേഷിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം 23ന് വൈകീട്ട് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് അറുത്തുമാറ്റാൻ ശ്രമിക്കുന്നതിനിടെ ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും കണ്ടതിനെത്തുടർന്ന് ഓടിമറയാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന്, ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ അമ്പലപ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഏറ്റുമാനൂരിലും പുനലൂരിലും എ.ടി.എം കവർച്ച ശ്രമത്തിന് കേസുള്ളതായി പൊലീസ് പറഞ്ഞു.

