ആലപ്പുഴ: റേഷൻ സാധനങ്ങൾ കൊടുക്കാൻ താമസിച്ചതിന് റേഷൻ വ്യാപാരിയുടെ കൈതല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ എൻ.ടി വാർഡ് കുവിപ്പറമ്പിൽ മനോജിനെയാണ് (38) നോർത്ത് പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച കിടങ്ങാംപറമ്പ് ജങ്ഷനു വടക്കുവശത്തെ റേഷൻ കടയിലാണ് സംഭവം. വ്യാപാരി പഴവീട് മാവേലിൽ വീട്ടിൽ രാമചന്ദ്രെൻറ (74) കൈയാണ് തല്ലിയൊടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.